
‘ഹണിമൂൺ കേസിനെ പറ്റി വാർത്തകൾ കാണരുത്, ഫോൺ വാങ്ങി വിളിച്ചതിന് ശേഷം നമ്പർ ഡിലീറ്റാക്കി; സോനത്തിനൊപ്പം അന്ന് 2പേർ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലഖ്നൗ∙ കൊലപാതക കേസിലെ പ്രതി സോനം രഘുവൻഷിയും താനും വാരണാസിയിൽ നിന്ന് ഒരുമിച്ചാണ് ബസിൽ യാത്ര ചെയ്തതെന്ന് വെളിപ്പെടുത്തി ഗാസിപൂരിലെ സെയ്ദ്പുർ സ്വദേശിയായ ഉജാല യാദവ്. ബസിൽ വച്ച് ഹണിമൂൺ കേസിനെ പറ്റിയുള്ള വാർത്തകൾ കാണരുതെന്ന് സോനം തന്നോട് പറഞ്ഞെന്നും യാത്രയിലുടനീളം അവർ ആശങ്കയിലായിരുന്നെന്നും അവരോടൊപ്പം മറ്റു 2 യുവാക്കൾ കൂടിയുണ്ടായിരുന്നെന്നും യുവതി വ്യക്തമാക്കി. മേയ് 8ന് രാത്രിയാണ് വാരണാസിയിൽ വച്ച് സോനത്തിനെ കണ്ടെതെന്നാണ് യുവതി പറഞ്ഞത്.
‘‘വാരണാസി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് ആദ്യമായി സോനത്തിനെ കണ്ടത്. അപ്പോൾ അവർക്കൊപ്പം 2 യുവാക്കൾ ഉണ്ടായിരുന്നു. രാത്രി 10 മണിക്കാണ് സോനം റെയില്വേ സ്റ്റേഷനിലെത്തിയത്. ഗൊരഖ്പൂരിലേക്ക് അടുത്ത ട്രെയിൻ എപ്പോഴാണെന്ന് അവർ ചോദിച്ചു. പുലർച്ചെ 3 മണിക്കായിരുന്നു അടുത്ത ട്രെയിൻ. റെയിൽവേ സ്റ്റേഷന് സമീപമുള്ള ബസ് ടെർമിനലിലും അവർ ഉണ്ടായിരുന്നു. ഞാൻ ഗാസിപൂരിലേക്ക് പോകാനായി ബസ് കാത്തു നിൽക്കുമ്പോഴാണ് ഗൊരഖ്പൂരിലേക്ക് എപ്പോഴാണ് അടുത്ത ബസ് എന്ന് ചോദിച്ച് അവർ എത്തിയത്. അടുത്ത ബന്ധുക്കളിൽ മരിച്ചു, അതുകൊണ്ടാണ് ഗാസിപൂരിലേക്ക് പോകുന്നതെന്നാണ് സോനം പറഞ്ഞത്. ഒരു ബസിലാണ് ഞങ്ങൾ അവിടെ നിന്ന് യാത്ര തിരിച്ചത്. സോനം സ്കാർഫ് കൊണ്ട് മുഖം മറച്ചിരുന്നു. ടി–ഷർട്ടായിരുന്നു വേഷം’’– യുവതി പറഞ്ഞു.
തന്റെ സീറ്റിനടുത്താണ് സോനം ഇരുന്നതെന്നും യാത്രയ്ക്കിടെ ഒരു പുരുഷ യാത്രക്കാരനോട് ആരെയോ വിളിക്കാൻ ഫോൺ ആവശ്യപ്പെട്ടെന്നും അയാൾ അതിന് വിസമ്മതിച്ചെന്നും ഉജാല പറഞ്ഞു. പിന്നാലെ തന്റെ കയ്യിൽനിന്ന് ഫോൺ വാങ്ങി ആരെയോ വിളിച്ചു. വിളിച്ച ആളുടെ നമ്പർ സോനം തന്നെ ഡിലീറ്റ് ചെയ്തിരുന്നു. ഹണിമൂൺ കേസിനെ പറ്റി സമൂഹ മാധ്യമങ്ങളിൽ വന്ന വാർത്ത വായിക്കുന്നത് കണ്ട് അത് കാണരുതെന്നു തന്നോട് അഭ്യർഥിച്ചെന്നും യുവതി പറഞ്ഞു.
‘‘ഏകദേശം ഒന്നര മണിക്കൂർ നീണ്ടുനിന്ന യാത്രയിൽ എപ്പോൾ ഗൊരഖ്പൂരിലെത്തുമെന്ന് അവൾ ചോദിച്ചുകൊണ്ടോയിരുന്നു. മുഖം കഴുകാനായി സ്കാർഫ് മാറ്റിയപ്പോൾ മാത്രമാണ് ഞാൻ അവരുടെ മുഖം ശരിക്കും കണ്ടത്. രാവിലെ ടിവി ചാനലുകൾ കണ്ടപ്പോഴാണ് രാജാ രഘുവംശിയുടെ കാണാതായ ഭാര്യ സോനം രഘുവംശി പിടിയിലായെന്ന വാർത്ത കാണുന്നത്. അപ്പോൾ തന്നെ രാജാ രഘുവൻഷിയുടെ കുടുംബവുമായി ബന്ധപ്പെടുകയും ബസിൽ വച്ച് അവരെ കണ്ട കാര്യം അറിയിക്കുകയും ചെയ്തിരുന്നെന്നു. രാജയുടെ സഹോദരൻ സച്ചിൻ സോനത്തിന് സഹായം ചെയ്തെന്ന് സംശയിക്കുന്ന 4 പേരുടെ ചിത്രം അയച്ചു തന്നെങ്കിലും സോനത്തിനോടൊപ്പം കണ്ട യുവാക്കളുമായി അവർക്ക് സാദൃശ്യം ഇല്ലായിരുന്നു. പിന്നാലെ വിവരങ്ങൾ പൊലീസിനെയും അറിയിച്ചിരുന്നു’’– ഉജാല പറഞ്ഞു.