
5 ദിവസം കൂടി കനത്ത മഴ; 5 ജില്ലകളിൽ റെഡ് അലർട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സംസ്ഥാനത്ത് അടുത്ത 5 ദിവസം . അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ടുമാണ്.
അറബിക്കടലിൽ കേരളതീരത്ത് കാറ്റ് 70 കി.മീ വരെ ശക്തി പ്രാപിച്ചിട്ടുണ്ട്. തെക്കൻ മഹാരാഷ്ട്രയ്ക്കും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായുള്ള ചക്രവാതച്ചുഴിയാണ് മഴയും കാറ്റും ശക്തി പ്രാപിക്കാൻ കാരണം. കേരളതീരത്ത് ഇന്നു രാത്രി എട്ടര വരെ 3 മുതൽ 4.1 മീറ്റർ വരെ ഉയരമുള്ള തിരയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം അറിയിച്ചു.
ഇന്ന് അവധി
∙ കോട്ടയം, ഇടുക്കി, പത്തനംതിട്ട, കാസർകോട്, വയനാട്, പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലും കുട്ടനാട് താലൂക്കിലും മാഹിയിലും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. പരീക്ഷകൾക്കു മാറ്റമില്ല.
വ്യാപക നാശം; 3 മരണം
∙ മഴ കനത്തോടെ ജില്ലകളിൽ വ്യാപകനാശം. ആലപ്പുഴയിലും കോട്ടയത്തും കണ്ണൂരും ഓരോ മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്ട് ഒരാളെ കാണാതായി.
============================