
ഓട്ടോറിക്ഷയിലേക്ക് ബുള്ളറ്റ് ഇടിച്ചുകയറി; വാഹനാപകടത്തിൽ ഒരു വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം∙ നെടുമങ്ങാട് കരിപ്പൂർ മല്ലമ്പ്രക്കോണത്ത് ബുള്ളറ്റ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരു വയസുകാരന് ദാരുണാന്ത്യം. ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ഷിജാദ് – നൗഷിമ ദമ്പതികളുടെ ഇളയ മകൻ ആബിദ് മിൻഹാൻ ആണ് മരിച്ചത്.
അപകടത്തിൽ കുട്ടിയുെട മാതാവ് നൗഷിമയ്ക്കു കാലിനും തോളിനും പരുക്കേറ്റിട്ടുണ്ട്.
നൗഷിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം.
വിതുരയിൽനിന്നും ഷിജാദും ഭാര്യയും മൂന്നു മക്കളുമായി ഓട്ടോയിൽ നെടുമങ്ങാട് ഭാഗത്തേയ്ക്കു വരികയായിരുന്നു. നെടുമങ്ങാട് ഭാഗത്തു നിന്നും വിതുര ഭാഗത്തേക്കു പോവുകയായിരുന്ന മെഡിക്കൽ കോളജിലെ ഹൗസ് സർജനും പിജി വിദ്യാർഥിയും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മറ്റൊരു വാഹനത്തിനെ ഓവർടേക്ക് ചെയ്തപ്പോഴാണ് ഓട്ടോയിൽ ഇടിച്ച് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ മാതാവിന്റെ കൈയിലിരിക്കുകയായിരുന്ന കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയും ബുള്ളറ്റും റോഡിലേക്ക് മറിഞ്ഞു. ബുള്ളറ്റിൽ സഞ്ചരിച്ചവർ വാഹനം ഉപേക്ഷിച്ച് ഓടിക്കളഞ്ഞു.
അപകടം ഉണ്ടാക്കിയ ബുള്ളറ്റ് വലിയമല പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]