
ദുരിതമായി വെള്ളക്കെട്ട്; കളപ്പുര പുലത്തറ ഭാഗത്തെ മുപ്പതോളം വീടുകൾ വെള്ളക്കെട്ടിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ ‘ഒരു മഴ പെയ്താൽ മുറ്റം മുങ്ങും. മഴ കനക്കുന്നതോടെ വീടിനുള്ളിലും വെള്ളം കയറും. ഈ ദുരിതം തുടങ്ങിയിട്ട് മൂന്നുനാലു വർഷമായി. മുൻപ് ഇങ്ങനെ ആയിരുന്നില്ല. മഴ പെയ്താലുടൻ വെള്ളം കിഴക്കോട്ട് ഒഴുകി പോകുമായിരുന്നു’– കാട്ടുങ്കൽ വീട്ടിൽ വാസന്തി പറയുന്നു. ഇന്നലത്തെ മഴയിൽ കളപ്പുര പുലത്തറ ഭാഗത്ത് വാസന്തിയുടേത് ഉൾപ്പെടെ മുപ്പതോളം വീടുകൾ വെള്ളക്കെട്ടിലായി.‘ബൈപാസ് നിർമാണത്തിന്റെ ഭാഗമായി തോട് മൂടിയതോടെ പ്രദേശമെല്ലാം വെള്ളത്തിലായി. അഴുക്ക് കെട്ടിനിൽക്കുന്നു. വെള്ളം നിറയുമ്പോൾ വീട്ടിലും കയറും. ദുർഗന്ധവും കൊതുകും സഹിക്കാൻ കഴിയുന്നില്ല. പ്രായം ചെന്ന എന്നെപോലുള്ളവർക്കും കുട്ടികൾക്കും വലിയ ഭീഷണിയാണ് ഈ വെള്ളക്കെട്ട്’– കാട്ടുങ്കൽ വീട്ടിൽ മണിയമ്മ (81) സങ്കടത്തോടെ പറഞ്ഞു.ബൈപാസിന്റെ കോൺക്രീറ്റ് ജോലിക്ക് പ്ലാന്റ് പ്രവർത്തിപ്പിക്കുന്ന ആറാട്ടുവഴി ഭാഗത്ത് തോട് മൂടി ഓട നിർമിച്ച നടപടിയാണ് ഒട്ടേറെ വീട്ടുകാരെ വെള്ളത്തിൽ മുക്കിയത്. കഴിഞ്ഞ വർഷങ്ങളിലും ഇതേ പ്രശ്നം ഉണ്ടായപ്പോൾ ആറ് മീറ്റർ വീതിയും അതനുസരിച്ച് ആഴവും ഉണ്ടായിരുന്ന തോട് പുനഃസ്ഥാപിക്കാമെന്നു ബൈപാസ് അധികൃതരും നഗരസഭയും ഉറപ്പ് നൽകിയതാണെങ്കിലും ഇതുവരെയും ചെയ്തില്ലെന്നും നാട്ടുകാർ പറഞ്ഞു.