
പ്രധാനമന്ത്രി മത്സ്യസമ്ബദായോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ജില്ലാതല മോണിറ്ററിങ്ങിനായി ജില്ലാതല പ്രോഗ്രാം മാനേജറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
11 മാസത്തേക്കാണ് നിയമനം. അപേക്ഷകര്‍ ഫിഷറീസ്സയന്സ്/ സുവോളജി/ മറൈന്‍ ബയോളജി/ ഫിഷറീസ് എക്കണോമിക്സ്/ഇന്റസ്ട്രിയല്‍ ഫിഷറീസ്/ഫിഷറീസ് ബിസിനസ്സ് മാനേജ്മെന്റ് എന്നിവയില്‍ ബിരുദാനന്തര ബിരുദവും, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും ഉള്ളവര്‍ ആയിരിക്കണം. ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. മാനേജ്മെന്റ് /അഗ്രികള്‍ച്ചര്‍ ബിസിനസ് മാനേജ്മെന്റില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി : 35 വയസ്സ്. സ്വയം തയ്യാറാക്കിയ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടെ ബുധനാഴ്ച (ജൂലൈ 5) വൈകീട്ട് 5 മണിക്ക് മുമ്ബായി ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉണ്യാല്‍, നിറമരുതൂര്‍ – മലപ്പുറം എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0494 2666428, ഇ മെയില്‍: [email protected].
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]