
അടിയും തിരിച്ചടിയുമായി ഇറാനും ഇസ്രയേലും; പീരുമേട്ടിലെ വീട്ടമ്മയുടെ മരണം കൊലപാതകം – ഇന്നത്തെ പ്രധാനവാർത്തകൾ
ഇറാൻ ഇസ്രയേൽ സംഘർഷമാണ് ഇന്നത്തെയും പ്രധാന വാർത്ത. ആക്രമണവും പ്രത്യാക്രമണവുമായി ഇസ്രയേലും ഇറാനും പ്രകോപനം തുടരുമ്പോൾ മധ്യപൂർവദേശം വിശാലയുദ്ധത്തിന്റെ ഭീതിയിലാണ്.
നിലമ്പൂരിൽ ഷാഫി പറമ്പില്‍ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പൊലീസ് ട്രോളി ബാഗുകൾ പരിശോധിച്ചത് ഇന്ന് വിവാദമായിരുന്നു. കഴിഞ്ഞദിവസം പീരുമേട്ടിൽ കഴിഞ്ഞദിവസം മരിച്ച സ്ത്രീയെ കാട്ടാന ആക്രമിച്ചിട്ടില്ലെന്നും കൊലപാതകമാണെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതും ഇന്നത്തെ പ്രധാനവാർത്തകളിൽ ഇടംപിടിച്ചു.
നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചതാണ് മറ്റൊരു പ്രധാന വാർത്ത. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി… ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 3’ എന്നു പേരിട്ട
മിസൈൽ ആക്രമണം നടത്തി. ഇറാൻ ആണവകേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിച്ചതിനു തിരിച്ചടിയായാണിത്. ഇതിനു മറുപടിയായി ഇസ്രയേൽ വീണ്ടും ഇറാനെ ആക്രമിച്ചു.
ടെഹ്റാൻ നഗരം ചുട്ടു ചാമ്പലാക്കുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി. ഇറാനുനേരെ ഇസ്രയേൽ നടത്തിയ ഓപ്പറേഷൻ റൈസിങ് ലയണിനു പിന്നിലെ ബുദ്ധികേന്ദ്രം മൊസാദ് എന്നു വിവരം.
ആക്രമണം നടക്കുമെന്ന് യുഎസ് അടക്കം ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും വലിയ നാശനഷ്ടങ്ങളുണ്ടായത് മൊസാദിന്റെ തന്ത്രങ്ങൾ കാരണമാണെന്നു രാജ്യാന്തര മാധ്യമങ്ങൾ പറയുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിനു പിന്നാലെ നിലമ്പൂരിലും ‘പെട്ടി വിവാദം’.
ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ലീഗ് നേതാവ് പി.കെ.ഫിറോസും സഞ്ചരിച്ച വാഹനത്തിലെ ട്രോളി ബാഗുകൾ ഇന്നലെ രാത്രി പൊലീസ് പരിശോധിച്ചു. പീരുമേട്ടിൽ മീൻമുട്ടി വനത്തിൽ മരിച്ച സീതയുടേത് കൊലപാതകമെന്ന് വിവരം.
വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചെന്നായിരുന്നു ഭർത്താവ് ബിനു പറഞ്ഞിരുന്നത്. എന്നാൽ കാട്ടാനയാക്രമണത്തിന്റെ ലക്ഷണങ്ങൾ കാണുന്നില്ലെന്ന് ഫൊറൻസിക് സർജൻ നൽകുന്ന പ്രാഥമിക സൂചന.
കോഴിക്കോട് മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം സെക്സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാരുടേത് എന്ന് കണ്ടെത്തല്‍.
വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര 19ന് നടത്താൻ ശ്രമം. പലതവണ മാറ്റിവച്ച ആക്സിയം 4 ദൗത്യം 19ന് നടത്താനാണ് ശ്രമങ്ങൾ നടക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
നീറ്റ് യുജി (2025) ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാനിൽനിന്നുള്ള മഹേഷ് കുമാറിനു ഒന്നാം റാങ്ക്.
ആദ്യ നൂറിൽ കേരളത്തിൽനിന്നും ആരുമില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]