
നിലമ്പൂരിലെ കർഷകർ എൽഡിഎഫിനെതിരായി വോട്ടു ചെയ്യും: ജി.ദേവരാജൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിലമ്പൂർ ∙ വന്യമൃഗശല്യത്തിൽ നിന്നും കർഷകരെ സഹായിക്കാൻ കഴിയാത്ത, കാർഷിക ഉല്പന്നങ്ങൾക്ക് മതിയായ താങ്ങുവില ഏർപ്പെടുത്താൻ കഴിയാത്ത, കാർഷിക മേഖലയിൽ യാതൊരുവിധ വൈവിധ്യവൽക്കരണമോ ആധുനികവൽക്കരണമോ നടപ്പിലാക്കാൻ കഴിയാത്ത എൽഡിഎഫ് സർക്കാരിനെതിരായി നിലമ്പൂരിലെ ജനം വോട്ടു ചെയ്യുമെന്ന് ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജൻ.
ഫോർവേഡ് ബ്ലോക്കിന്റെ കർഷകസംഘടനയായ ആൾ ഇന്ത്യാ അഗ്രഗാമി കിസാൻ സഭ നിലമ്പൂർ മണ്ഡലം കമ്മിറ്റി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചരണാർത്ഥം അച്ചടിച്ച കാർഡ് നിലമ്പൂരിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. അവകാശ സമരങ്ങളുടെ നേർക്ക് നിഷേധാത്മക സമീപനമാണ് ഒൻപതു വർഷമായി എൽഡിഎഫ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. കാർഷിക മേഖലയിലെ ദുരിതങ്ങൾക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ മലയോര ജാഥയിൽ ആയിരക്കണക്കിന് കർഷകരാണ് അവരുടെ ദുരിതങ്ങൾ വിവരിച്ചത്. കർഷകരുടെ ആവലാതികൾ പ്രതിപക്ഷം നിയമസഭയിലുന്നയിച്ചെങ്കിലും സർക്കാർ അവഗണിക്കുകയാണ് ചെയ്തത്. ഈ സർക്കാർ നിലപാടിനെതിരായി നിലമ്പൂരിലെ കർഷകർ യുഡിഎഫിന് വോട്ടു ചെയ്യുമെന്നും ദേവരാജൻ അഭിപ്രായപ്പെട്ടു.
അഗ്രഗാമി കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കളത്തിൽ വിജയൻ അധ്യക്ഷത വഹിച്ചു. ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ടി.മനോജ് കുമാർ, ജില്ലാ സെക്രട്ടറി കെ.പി. അനസ് മാസ്റ്റർ, സംസ്ഥാന സെക്രട്ടറിയേറ്റംഗം പ്രകാശ് മൈനാഗപ്പള്ളി, ജില്ലാ സെക്രട്ടറിയേറ്റംഗം പി.ഗിരീഷ് മാസ്റ്റർ, മണ്ഡലം തിരഞ്ഞെടുപ്പു കോഓർഡിനേറ്റർ ഷക്കീർ തുവ്വൂർ, മണ്ഡലം സെക്രട്ടറി ജാഫർ ചന്തക്കുന്ന്, നാരായണൻ വണ്ടൂർ എന്നിവർ സംസാരിച്ചു.