
കൊട്ടിയൂരിൽ തിരുവോണം ആരാധന 15ന്; ഉത്സവത്തിന് പോകാം, കെഎസ്ആർടിസിയിൽ
കൊട്ടിയൂർ (കണ്ണൂർ) ∙ മണിത്തറയിൽ ശ്രീകോവിൽ ഉയർന്നു, വൈശാഖോത്സവത്തിലെ തിരുവോണം ആരാധന 15ന്. ബുധനാഴ്ചയാണു താൽക്കാലിക ശ്രീകോവിലിന്റെ നിർമാണം തുടങ്ങിയത്.
വെള്ളിയാഴ്ച പൂർത്തിയാക്കി. വൈശാഖോത്സവ കാലത്തെ നാലു പ്രധാന ആരാധനകളിൽ ആദ്യത്തേതാണു തിരുവോണം നാളിൽ നടത്തുന്നത്.
15ന് പൊന്നിൻ ശീവേലിയും ഉച്ചയ്ക്ക് ആരാധനാ സദ്യയും ഉണ്ടായിരിക്കും. സന്ധ്യയ്ക്ക് പാലമൃത് അഭിഷേകം നടത്തും.
ഇതിനുള്ള പഞ്ചഗവ്യം മുള കുംഭങ്ങളിലാക്കി സന്ധ്യയ്ക്ക് അക്കരെ സന്നിധാനത്തിലെത്തിക്കും. മത്തവിലാസം കൂത്ത് പൂർണരൂപത്തിൽ ആരംഭിക്കുന്നതും തിരുവോണം നാളിലാണ്.
കൂടാതെ അലങ്കാരവാദ്യങ്ങളും തിരുവോണം നാളിൽ ആരംഭിക്കും. READ ALSO
കൊട്ടിയൂരിൽ വൻ ഗതാഗതക്കുരുക്ക്; രാവിലെ ആറിനു തുടങ്ങിയ കുരുക്ക് 8 മണിക്കൂർ കഴിഞ്ഞിട്ടും തുടരുന്നു
Kannur News
ഉത്സവത്തിന് കൊട്ടിയൂരിലേക്ക് പോകാം, കെഎസ്ആർടിസിയിൽ
കണ്ണൂർ ∙ കൊട്ടിയൂർ ഉത്സവത്തിന്റെ ഭാഗമായി ഭക്തർക്കു സർവീസൊരുക്കി കെഎസ്ആർടിസി.
നിലവിലെ സർവീസുകൾക്കു പുറമേ സ്പെഷൽ സർവീസുകൾ ജില്ലയിലെ മൂന്നു ഡിപ്പോകളിൽ നിന്നുമുണ്ട്. ഉത്സവം സമാപിക്കുന്ന 30 വരെ സ്പെഷൽ സർവീസുണ്ടാകും.
പരമാവധി ട്രിപ്പുകൾ ഒരുക്കുമെന്നു ഡിടിഒ വി.മനോജ് കുമാർ പറഞ്ഞു. കണ്ണൂർ ഡിപ്പോ
നിലവിൽ രാവിലെ 6നു മാനന്തവാടിയിലേക്കുള്ള സർവീസ് കൊട്ടിയൂർ വഴിയാണു പോകുക.
10 സ്പെഷൽ സർവീസുകൾ ഒരുക്കിയിട്ടുണ്ട്. ഇന്നു മുതൽ 30 വരെ രാവിലെ 6.30 മുതൽ 9.30 വരെയാണ് സർവീസുകൾ.
ഓരോ ബസിനും ഒന്നിലധികം ട്രിപ്പുകളുണ്ടാകും. തിരക്കനുസരിച്ചു കൂടുതൽ ബസുകൾ സജ്ജമാക്കും.
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി 14, 18, 21, 24 തീയതികളിൽ രാവിലെ 6.30ന് ആരംഭിച്ചു മാമാനിക്കുന്ന് മഹാദേവി ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം, പുരളിമല മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളിൽ പോയി കൊട്ടിയൂരിലെത്തും. 490 രൂപയാണു നിരക്ക്.
തലശ്ശേരി ഡിപ്പോ
രാവിലെ 5.35നും രാത്രി 7.45നും നിലവിൽ കൊട്ടിയൂർ സർവീസുണ്ട്. 25 സ്പെഷൽ സർവീസുകളാണ് ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയത്.
രാവിലെ 4.30നു സർവീസ് ആരംഭിക്കും. ഉത്സവം സമാപിക്കുന്ന 30 വരെ തുടരും.
ഭക്തരുടെ തിരക്കനുസരിച്ചു ട്രിപ്പുകളുടെ എണ്ണം വർധിപ്പിക്കും. മാനന്തവാടി, കൽപറ്റ, തൊട്ടിൽപാലം, വടകര, കോഴിക്കോട്, പാലക്കാട്, ചിറ്റൂർ, വടക്കാഞ്ചേരി, മണ്ണാർക്കാട്, കാസർകോട്, കോഴിക്കോട് തുടങ്ങിയ ഡിപ്പോകളിൽനിന്നു ബസുകൾ തലശ്ശേരി ഡിപ്പോയിലേക്ക് എത്തിച്ചിട്ടുണ്ട്.
പയ്യന്നൂർ ഡിപ്പോ
രാവിലെ 5.15നു സുൽത്താൻബത്തേരിയിലേക്കും 7.15നു മാനന്തവാടിയിലേക്കുമുള്ള സർവീസുകൾ കൊട്ടിയൂർ വഴിയാണു പോകുക. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി 14 മുതൽ 30 വരെ രാവിലെ 6.30നു സർവീസുണ്ടാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]