
ദേശീയപാത 66 സർവീസ് റോഡിൽ കുഴി നിറഞ്ഞ് അപകടം; റോഡ് പലയിടത്തും മഴയിൽ ഒലിച്ചുപോയി
വടകര∙ ദേശീയപാതയുടെ സർവീസ് റോഡിലെ കുഴികൾ മൂലം ഇരുചക്ര വാഹനങ്ങൾ വീഴുന്നത് പതിവായി. മഴ തുടങ്ങിയതോടെ റോഡ് പലയിടത്തും ഒലിച്ചു പോയിട്ടുണ്ട്.
മഴ വെള്ളം കെട്ടിനിന്നു കുഴി കാണാത്തതു കൊണ്ടാണ് ഇരുചക്ര വാഹനങ്ങൾ വീഴുന്നത്.റോഡിന്റെ ശോച്യാവസ്ഥ മൂലം വാഹനം ഇഴഞ്ഞു നീങ്ങുന്നതു കൊണ്ടു ഗതാഗതക്കുരുക്കാണ്. ഇതിനിടയിൽ ചില ഭാഗം റിപ്പയർ ചെയ്തത് പഴയ അവസ്ഥയിലായി.
ഇപ്പോൾ ടാറും മെറ്റലും ചേർന്ന മിശ്രിതം ഇടുന്നതും നിർത്തി. മഴവെള്ളത്തിൽ ഒലിച്ച് മെറ്റൽ റോഡിന്റെ പല ഭാഗത്തായി കൂടി കിടക്കുന്നുണ്ട്.
ഇതിലൂടെ വാഹനം പോകാൻ ബുദ്ധിമുട്ടാണ്. റോഡ് പലയിടത്തും ഉയർന്നും താഴ്ന്നുമാണ് കിടക്കുന്നത്.ചില ഭാഗത്ത് ഏറെ ദൂരം ചെളിയാണ്.
ഇതും ഇരുചക്ര വാഹനങ്ങളെ കുഴക്കുന്നു. റോഡരികിലെ സ്ലാബുകൾ പലയിടത്തായി തകർന്നതും പ്രശ്നമാണ്.
ഇതു വഴി പോകുന്ന വാഹനങ്ങളാണ് സ്ലാബുകൾ തകർക്കുന്നത്. മഴ ഇല്ലാത്തപ്പോൾ കോൺക്രീറ്റ് പൊടി പാറുന്നതും ബുദ്ധിമുട്ടാണ്.
പുതിയ ബസ് സ്റ്റാൻഡിനു സമീപം പുതുതായി നിർമിച്ച താൽക്കാലിക റോഡിലെ പൊടി കാരണം ബസ് സ്റ്റാൻഡിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]