
കണ്ണൂർ ജില്ലയിൽ ഇന്ന് (14-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്നും നാളെയും അവധി: കണ്ണൂർ ∙ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്തമഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവ ഈ ദിവസങ്ങളിൽ പ്രവർത്തിക്കരുതെന്നു കലക്ടർ അറിയിച്ചു.
നേതൃപഠനക്യാംപ് ഇന്ന്
കണ്ണൂർ ∙ എകെഎസ്ടിയു ജില്ലാ നേതൃപഠന ക്യാംപ് ഇന്ന് 10നു ബാലറാം സ്മാരകത്തിൽ ചേരും.
അനുമോദിക്കും
കണ്ണൂർ ∙ പൊലീസ് സഹകരണസംഘം അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഇന്ന് 9ന് അനുമോദിക്കും.
സ്പോർട്സ് ക്വോട്ട;അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ∙ ഐടിഐകളിൽ കായികതാരങ്ങൾക്കു സംവരണം ചെയ്ത സ്പോർട്സ് ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി ജില്ലാ സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. 2023 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ സ്കൂൾതലത്തിൽ ഉപജില്ലാ കായിക മത്സരങ്ങളിൽ മൂന്നാം സ്ഥാനം വരെ അല്ലെങ്കിൽ ജില്ലാ കായിക സംഘടനകൾ സംഘടിപ്പിക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുത്തു മൂന്നാം സ്ഥാനം വരെ ലഭിച്ചവർക്ക് അപേക്ഷിക്കാം. ഫോൺ : 0497 2700485.
സൗജന്യ യോഗ ക്ലാസ്
കണ്ണൂർ ∙ യോഗ ദിനത്തോട് അനുബന്ധിച്ചു ജില്ലാ ആയുർവേദ ആശുപത്രിയിൽ 26 മുതൽ ജീവിതശൈലി രോഗങ്ങൾക്ക് 10 ദിവസത്തെ സൗജന്യ യോഗ ക്ലാസ് സംഘടിപ്പിക്കും. റജിസ്ട്രേഷൻ 16ന് ആരംഭിക്കും. ഫോൺ –7012416425.
ആസൂത്രണ സമിതി യോഗം
കണ്ണൂർ ∙ ജില്ലാ ആസൂത്രണ സമിതി യോഗം 17ന് 2.30നു ഡിപിസി ഹാളിൽ ചേരും.
ആയുർവേദ മെഡിക്കൽ ക്യാംപ് നാളെ
പെരിങ്ങോം ∙ പയ്യന്നൂർ സഹകരണ ആശുപത്രിയും ഐആർപിസി പെരിങ്ങോം ലോക്കലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് നാളെ രാവിലെ 10 മുതൽ പെരിങ്ങോം സുബ്രഹ്മണ്യ ഷേണായി സ്മാരക മന്ദിരത്തിൽ നടക്കും. ക്യാംപിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 6238814409, വാട്സാപ് നമ്പറിൽ ബന്ധപ്പെട്ട് പേര്, സ്ഥലം, ഫോൺ നമ്പർ സഹിതം റജിസ്റ്റർ ചെയ്യണം. ഫോൺ: -9496423349.
സൗജന്യ കാൻസർ നിർണയ ക്യാംപ്
പയ്യന്നൂർ ∙ ലയൺസ് ഇന്റർനാഷനൽ ഡിസ്ട്രിക്ട് കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുമായി ചേർന്ന് 22ന് രാവിലെ 9ന് എകെഎഎസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ കാൻസർ നിർണയ മെഗാ ക്യാംപ് നടത്തുന്നു. 30നും 55 നുമിടയിൽ പ്രായമുള്ള വിവാഹിതരായ 100 സ്ത്രീകൾക്ക് ഗർഭാശയഗള കാൻസർ പരിശോധന, സ്ത്രീകൾക്കായുള്ള സ്തനാർബുദ പരിശോധന, വായിലെ കാൻസർ പരിശോധന എന്നിവ നടത്തുന്നു. പങ്കെടുക്കുന്നവർ 9847904659, 04972705309 എന്നീ നമ്പറുകളിൽ 20ന് വൈകിട്ട് 4നകം പേര് റജിസ്റ്റർ ചെയ്യണം
പൂർവവിദ്യാർഥി സംഗമം
പിലാത്തറ ∙ കുഞ്ഞിമംഗലം ഗവ: ഹയർ സെക്കൻഡറി സ്കൂൾ 1980-81 എസ് എസ് എൽ സി ബാച്ച് പൂർവ വിദ്യാർഥി സംഗമം 15ന് രാവിലെ 9 മുതൽ ഏഴിലോട് ചൊക്ലിയ സ്റ്റോപ്പിന് സമീപത്തെ ലക്ഷ്മി ഗോവിന്ദത്തിൽ നടക്കും. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷീബ ദാമോദരൻ ഉദ്ഘാടനം ചെയ്യും.
നറുക്കെടുപ്പ് മാറ്റി
പെരിങ്ങോം ∙ കൊരങ്ങാട് മുത്തപ്പൻ മടപ്പുര കമ്മിറ്റി നാളെ നടത്തുവാൻ തീരുമാനിച്ച സമ്മാനകൂപ്പൺ നറുക്കെടുപ്പ് മാറ്റിയതായി മടപ്പുര ഭാരവാഹികൾ അറിയിച്ചു.
അധ്യാപക ഒഴിവ്
പരിയാരം∙ കെ കെ എൻപി എം ജിവിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ബയോളജി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 16ന് 11 ന്. പ്രീ – പ്രൈമറി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 16ന് 2ന്.
തോട്ടട ∙ എസ്എൻ ട്രസ്റ്റ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സുവോളജി വിഷയത്തിന് ഗെസ്റ്റ് അധ്യാപകനെ ആവശ്യമുണ്ട്. 23നു രാവിലെ 11നു സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച.
കുടുംബശ്രീവനിതകൾക്ക് പരിശീലനം
കണ്ണൂർ ∙ ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ കുടുംബശ്രീ വനിതകൾക്കു മൊബൈൽ റിപ്പയറിങ്, വിഡിയോ എഡിറ്റിങ് ഗ്രാഫിക് പെയ്ന്റിങ്, ഇലക്ട്രിക്കൽ പ്ലംമിങ് പരിശീലനം പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം പഞ്ചായത്ത് ഓഫിസുകളിലും കുടുംബശ്രീ സിഡിഎസ് ഓഫിസുകളിലും ലഭിക്കും. അവസാന തീയതി– ജൂലൈ 6. ഫോൺ : 0497 2702080.
വായന പക്ഷാചരണം
കണ്ണൂർ ∙ ജില്ലാ സാക്ഷരതാ മിഷൻ 19 മുതൽ വായന പക്ഷാചരണം നടത്തുന്നു. പഠിതാക്കൾക്കായി ലേഖന മത്സരങ്ങൾ, സെമിനാറുകൾ, പുസ്തക ചർച്ചകൾ തുടങ്ങിയവ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 11നു ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി നിർവഹിക്കും.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ∙ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ആയുർവേദ പുരുഷ തെറപ്പിസ്റ്റ് തസ്തികയിൽ രണ്ടു താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വയസ്സ്: 18-41. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 23ന് അകം റജിസ്റ്റർ ചെയ്യണം. ഫോൺ-04972700831.
കുറുമാത്തൂർ ∙ ഗവ. ഐടിഐ കുറുമാത്തൂരിൽ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള എൻസിവിടിയുടെ അഫിലിയേഷൻ ലഭിച്ച ട്രേഡുകളിൽ 2025ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷത്തെ മെക്കാനിക് അഗ്രികൾചറൽ മെഷിനറി, ഇലക്ട്രോണിക്സ് മെക്കാനിക് എന്നീ ട്രേഡുകളിലേക്കുള്ള അപേക്ഷ ഓൺലൈനായി https://itiadmissions.kerala.gov.in/എന്ന പോർട്ടൽ വഴിയോ https://det.kerala.gov.in/ എന്ന വെബ്സൈറ്റ് ലിങ്കിലൂടെയോ അപേക്ഷിക്കാം. അവസാന തീയതി 20. ഫോൺ– 04602 225450, 9048442359.
നിയമനം നടത്തും
കണ്ണൂർ ∙ഗവ.ടിടിഐ(മെൻ) ആൻഡ് മോഡൽ യുപി സ്കൂളിൽ യുപിഎസ്ടി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 16നു രാവിലെ 11നു സ്കൂൾ ഓഫിസിൽ നടക്കും.
ഹിയറിങ് 24ന്
കണ്ണൂർ ∙ ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജന കരട് നിർദേശങ്ങൾ സംബന്ധിച്ചു ഡീലിമിറ്റേഷൻ കമ്മിഷനു പരാതി സമർപ്പിച്ചവരുടെ ഹിയറിങ് 24ന് രാവിലെ 9 മുതൽ കോഴിക്കോട് ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. കോഴിക്കോട്, വയനാട്, കാസർകോട്, മലപ്പുറം ജില്ലകളിലെ പരാതിക്കാർക്കും 24നാണു ഹിയറിങ്.
അപേക്ഷിക്കാം
കണ്ണൂർ ∙ ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു സിഡിഎസിൽ ഒരു സംരംഭം പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം സിഡിഎസ് ഓഫിസുകളിൽ ലഭിക്കും. അപേക്ഷകൾ കണ്ണൂർ ജില്ലാ കുടുംബശ്രീ മിഷനിൽ ജൂലൈ 3ന് അകം ലഭിക്കണം. ഫോൺ: 0497 2702080.
ഐടിഐ പ്രവേശനം
പേരാവൂർ ഗവ.ഐടിഐ പ്രവേശനത്തിന് ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡുകളിൽ അപേക്ഷ ക്ഷണിച്ചു. പന്ന്യന്നൂർ ഗവ.ഐടിഐയിൽ ഡ്രാഫ്ട്സ്മാൻ സിവിൽ, മെക്കാനിക് മോട്ടർ വെഹിക്കിൾ, ഇലക്ട്രീഷ്യൻ, വെൽഡർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി 20.
വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ∙ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ കുപ്പോൾ മില്ല്, മടക്കാം പൊയിൽ, ഓടമുട്ട്, ജാസ് ക്രഷർ, ചിറ്റടി, പ്രത്യാശ, വണ്ണാരപ്പൊയിൽ, മാണിയാടൻ സ്റ്റോപ്പ് ട്രാൻസ് ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.