
ദാമ്ബത്യ ജീവിതത്തില്‍ ശാരീരിക ബന്ധത്തിന് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍, കാലം ചെല്ലുംതോറും പങ്കാളിയുമായുള്ള ലൈംഗിക ബന്ധം വിരസമാകുന്നു എന്ന പരാതി പലര്‍ക്കുമുണ്ട്.
സെക്സില്‍ വൈവിധ്യങ്ങള്‍ കണ്ടെത്താൻ കഴിയാത്തതാണ് ഇതിന് കാരണം. സെക്സിലെ വൈവിധ്യം എന്നതിുകൊണ്ട് ശാരീരിക ബന്ധത്തിന് വിവിധ പങ്കാളികള്‍ എന്നല്ല, മറിച്ച് സെക്സ് പൊസിഷനിലും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന ഇടങ്ങള്‍ക്കും മാറ്റം വരുത്തുക എന്നതാണ്. പുതിയ രീതികളും ഇടങ്ങളും ശാരീരിക ബന്ധത്തെ മികവുറ്റതാക്കും. ഇന്നും മലയാളികള്‍ക്ക് വലിയ പിടിയില്ലാത്ത മേഖലയാണ് അക്വാ സെക്സ് അല്ലെങ്കില്‍ വാട്ടര്‍ സെക്സ്’. എന്താണ് വാട്ടര്‍ സെക്സ് എന്ന് നമുക്ക് പരിശോധിക്കാം.
നിങ്ങളുടെ പ്രണയജീവിതത്തെ സമ്ബന്നമാക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വാട്ടര്‍ സെക്സ്. ഇത് നിങ്ങളെ വിരസതയില്‍ നിന്ന് മോചിപ്പിക്കുകയും നിങ്ങളുടെ ജീവിതം കൂടുതല്‍ ഊഷ്മളമാക്കുകയും ചെയ്യും, കാരണം ഇത് സ്നേഹം പങ്കിടാനുള്ള ഏറ്റവും ആവേശകരമായ മാര്‍ഗമാണ്.
അക്വാ സെക്സ് വളരെ റൊമാന്റിക് ആണ് കൂടാതെ ഒരു തെറാപ്പി ആയി പ്രവര്‍ത്തിക്കുന്നു. ഒപ്പം കൂടുതല്‍ സന്തോഷവും നല്കുന്നു. നിങ്ങളുടെ പങ്കാളിയോടൊപ്പം കുളിക്കുമ്ബോള്‍ അത് കൂടുതല്‍ രസകരമാണ്. നിങ്ങള്‍ രണ്ടുപേരും സാധാരണയായി അനുഭവിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും പുതിയ സംവേദനങ്ങളും ആവേശവും നല്കുന്നു. രാവിലെ ഷവര്‍ സെക്സില്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ ദിവസം ആരംഭിക്കാൻ അനുയോജ്യമാണ്.
വാട്ടര്‍ സെക്സില്‍ തന്നെ പല രീതികളുമുണ്ട്. പൂള് സെക്സ്, സെക്സ് ഇൻ ബാത്ത് ടബ്, ഷവര്‍ സെക്സ്, സെക്സ് ഇൻ ഹോട്ട് ടബ്, സെക്സ് ഇൻ ഓപ്പണ്‍ വാട്ടര്‍ തുടങ്ങി പലവിധ രീതികളും പാശ്ചാത്യ നാടുകളിലെ ആളുകള്‍ ഉപയോഗപ്പെടുത്തുന്നു.
ശാരീരിക ബന്ധത്തിന്റെ ഗുണങ്ങളും അറിഞ്ഞിരിക്കണം
ശാരീരികവും മാനസികവുമായ നിരവധിയേറെ ഗുണങ്ങളാണ് സെക്സിനുള്ളത്. ഏതാനും മണിക്കൂറുകളില്‍ സന്തോഷം നല്‍കുകയും പ്രത്യുല്പാദനത്തിനു സഹായിക്കുകയും ചെയ്യുന്ന പ്രക്രിയ മാത്രമായി സെക്സിനെ കാണേണ്ട. കാൻസര്‍ മുതല്‍ ഹൃദയാഘാതം വരെയുള്ള അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനും നല്ല ഉറക്കം സമ്മാനിക്കാനും ആരോഗ്യകരമായ സെക്സിനു കഴിയും. ആരോഗ്യപരമായ ലൈംഗികജീവിതം നയിക്കുന്ന ആളുകള്‍ക്കിടയില്‍ മറ്റുള്ളവരെ അപേക്ഷിച്ച് സമ്മര്‍ദ്ദം കുറവായിരിക്കും. ഇനിയുമേറെയാണ് സെക്സിനുള്ള പോസിറ്റീവ് ഗുണങ്ങള്‍.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും
ആരോഗ്യപരമായ ലൈംഗികജീവിതം നയിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ജലദോഷം പോലുള്ള പ്രശ്നങ്ങള്‍ കുറവായിരിക്കും. ശരീരത്തില്‍ സാധാരണഗതിയില്‍ അസുഖങ്ങള്‍ ഉണ്ടാക്കുന്ന ബാക്ടീരിയകള്‍, വൈറസുകള്‍, അണുക്കള്‍ എന്നിവയെ പ്രതിരോധിക്കുന്ന ആന്റിബോഡികളുടെ ഉത്പാദനം ഇവരില്‍ കൂടുതല്‍ ആയിരിക്കും. ഇതുവഴി, അണുബാധകളും മറ്റു പകര്‍ച്ചവ്യാധികളും ഉണ്ടാകാനുള്ള സാധ്യതകളും കുറയും. ശരിയായ ഭക്ഷണം, വ്യായാമം, മതിയായ ഉറക്കം, പ്രതിരോധ കുത്തിവെപ്പുകള്‍ എന്നിവയൊക്കെ പോലെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ആരോഗ്യകരമായ സെക്സിനും പങ്കുണ്ട്.
ലൈംഗിക തൃഷ്ണയെ ഉത്തേജിപ്പിക്കും
ലൈംഗിക തൃഷ്ണ വര്‍ധിപ്പിക്കാനുള്ള ഏറ്റവും മികച്ച വഴി ലൈംഗിക ജീവിതം സജീവമാക്കുക തന്നെയാണ്. സെക്സിനോട് വിരക്തി വരാതിരിക്കാനും ഇത് സഹായിക്കും. ചില സ്ത്രീകളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ വേദനയും യോനിയില്‍ വരള്‍ച്ചയും ഉണ്ടാവാറുണ്ട്. എന്നാല്‍ സജീവമായ ലൈംഗിക ജീവിതം ഈ പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കുകയും യോനിയിലേക്കുള്ള രക്തയോട്ടം കൂട്ടി യോനികോശങ്ങളുടെ ഇലാസ്തികത വര്‍ദ്ധിപ്പിക്കാൻ സഹായിക്കും.
മൂത്രാശയസംബന്ധിയായ പ്രശ്നങ്ങള്‍ പരിഹരിക്കും
മുപ്പതു ശതമാനത്തോളം സ്ത്രീകളും ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിലെങ്കിലും കടന്നുപോയ അവസ്ഥയാണ് മൂത്രം നിയന്ത്രിക്കാനാവാത്ത അവസ്ഥ (യൂറിനറി ഇൻകോണ്ടിനൻസ്). പെല്‍വിക് പേശികളുടെ ബലക്കുറവുകളാണ് പല സ്ത്രീകളിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ഓര്‍ഗാസം സംഭവിക്കുമ്ബോള്‍ സ്ത്രീകളിലെ പെല്‍വിക് മസിലുകള്‍ കൂടുതല്‍ ശക്തിപ്പെടും. കീഗല്‍ വ്യായാമം ചെയ്യുമ്ബോള്‍ പേശികള്‍ക്ക് ലഭിക്കുന്ന അതേ ശക്തി തന്നെയാണ് രതിമൂര്‍ച്ഛയിലും ലഭിക്കുന്നത്. പെല്‍വിക് മസിലുകള്‍ ശക്തമാവുകയും സെക്സിലൂടെ അവയ്ക്ക് മികച്ച വ്യായാമം കിട്ടുകയും ചെയ്യുന്നതോടെ മൂത്രസഞ്ചിയുടെ നിയന്ത്രണവും ബലപ്പെടും. അപ്രതീക്ഷിതമായി ഉണ്ടാവുന്ന മൂത്രം ലീക്ക് ചെയ്യുന്ന പ്രശ്നങ്ങള്‍ ഇതോടെ പരിഹരിക്കപ്പെടും.
രക്തസമ്മര്‍ദ്ദം കുറയ്ക്കും
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സെക്സ് സഹായിക്കും. എങ്കില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ സെക്സ് നിങ്ങളെ സഹായിക്കും. സെക്സില്‍ ഏര്‍പ്പെടുമ്ബോള്‍ ലോവര്‍ സിസ്റ്റോളിക് ബ്ലഡ് പ്രഷര്‍ കുറയുന്നായി പഠനങ്ങള്‍ കാണിക്കുന്നു. ബിപി ടെസ്റ്റില്‍ കാണിക്കുന്ന (120/80) എന്ന രക്തസമ്മര്‍ദ്ദത്തിന്റെ തോതിലെ ആദ്യസംഖ്യ സൂചിപ്പിക്കുന്ന സിസ്റ്റോളിക് ബിപിയിലാണ് കാര്യമായ കുറവ് സംഭവിക്കുന്നത്. എന്നാല്‍ സ്വയംഭോഗത്തില്‍ ഈ ഗുണം ലഭിക്കില്ല. രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള മരുന്നുകള്‍ക്ക് ബദല്‍ അല്ല സെക്സ് എങ്കിലും ആരോഗ്യകരമായ സെക്സ് അക്കാര്യത്തിലും ഗുണം ചെയ്യുന്നുണ്ട്.
സെക്സുമൊരു വ്യായാമം
വ്യായാമം എന്നു കേള്‍ക്കുമ്ബോള്‍ മടി പിടിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ സെക്സ് നല്ലൊരു വ്യായാമം കൂടിയാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും വിവിധ പേശി ഗ്രൂപ്പുകള്‍ക്ക് വ്യായാമം നല്‍കുകയും ചെയ്യുന്നു, ഇതുവഴി മിനിറ്റില്‍ ഏതാണ്ട് അഞ്ച് കലോറിയോളം ആണ് ഉപയോഗിക്കപ്പെടുന്നത്. സാധാരണ വ്യായാമം ലഭിക്കാത്ത പല പേശികള്‍ക്കും ലൈംഗികബന്ധത്തിനിടെ ആയാസം ലഭിക്കുന്നതിനാല്‍ സെക്സ് ഒരു മികച്ച വ്യായാമമാണ്. വ്യായാമത്തിനു ബദലായി സെക്സിനെ കാണാൻ ആവില്ലെങ്കിലും സെക്സിന് ഇത്തരം ഗുണങ്ങള്കൂടിയുണ്ടെന്ന് ചുരുക്കം. ചെറുപ്പക്കാരായ സ്ത്രീകളിലും പുരുഷന്മാരിലും നടത്തിയ പഠനത്തില്‍ അരമണിക്കൂറില്‍ 108 കലോറിയോളമാണ് ലൈംഗികതയിലൂടെ എരിച്ചുകളയുന്നത് എന്നാണ് കാണിക്കുന്നത്.
ഹൃദയാഘാത സാധ്യത കുറയ്ക്കും
ആരോഗ്യകരമായ ഹൃദയത്തിനും സെക്സ് ഗുണം ചെയ്യും. കൂടുതല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടൂ, അതുവഴി, ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോണ്‍ പോലുള്ള ഹോര്‍മോണുകളുടെ അളവ് നിയന്ത്രിക്കാൻ സാധിക്കും. ഈ ഹോര്‍മോണുകള്‍ അസന്തുലിതമാകുമ്ബോള് ആണ് ഹൃദ്രോഗം, അസ്ഥിക്ഷയം (osteoporosis) തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാവുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടും. പുരുഷന്മാരില് നടത്തിയ ഒരു പഠനത്തില്‍, ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 50% ഹൃദ്രോഗസാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സെക്സ് എന്ന വേദന സംഹാരി
വേദന കുറയ്ക്കാനും വേദനാസഹനശേഷി കൂട്ടാനും സഹായിക്കുന്ന വിവിധ ഹോര്‍മോണുകള്‍ രതിമൂര്ച്ഛയുടെ ഭാഗമായി ശരീരത്തില്‍ ഉണ്ടാകുന്നുണ്ട്. അതിനാല്‍ സെക്സ് ഒരു മികച്ച വേദനാസംഹാരിയാണ്. സ്വയംഭോഗത്തിലൂടെയും മറ്റും ശരീരം ഉത്തേജിപ്പിക്കുമ്ബോള് ആര്‍ത്തവകാലത്തെ വേദനകള്‍, സന്ധിവാതം, തലവേദന പോലുള്ള വേദനകള്‍ കുറയ്ക്കുന്നതായി സ്ത്രീകളില്‍ നടത്തിയ ചില പഠനങ്ങളും തെളിയിക്കുന്നുണ്ട്.
പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത കുറയ്ക്കും
പുരുഷന്മാരില് പ്രോസ്റ്റേറ്റ് കാൻസര്‍ പോലുള്ള അസുഖങ്ങള്‍ വരാതിരിക്കാൻ ആരോഗ്യകരമായ സെക്സ് സഹായിക്കും. മാസത്തില്‍ 20 ല്‍ കൂടുതല്‍ തവണ സ്ഖലനം സംഭവിക്കുന്ന പുരുഷന്മാര്ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യതകള്‍ കുറവാണ് എന്നാണ് ഒരു പഠനം പറയുന്നത്. ലൈംഗികബന്ധം, സ്വയംഭോഗം, നിദ്രാ സ്ഖലനം തുടങ്ങി ഏതുതരത്തിലുള്ള സ്ഖലനവും ഗുണകരമാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും
ലൈംഗികതയുടെ ഗുണങ്ങള്‍ യഥാര്‍ത്ഥത്തില്‍ തല മുതല്‍ കാല് വരെ നീളുന്ന ഒന്നാണ്. സജീവമായ ലൈംഗിക ജീവിതം നിങ്ങളുടെ തലച്ചോറിനെ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാൻ സഹായിക്കും. ഓര്‍മ്മശക്തി കൂട്ടാനും കാര്യങ്ങളെ കൂടുതല്‍ ആഴത്തില്‍ വിശകലനം ചെയ്യാനുമൊക്കെയുള്ള തലച്ചോറിന്റെ ശേഷിയേയും സെക്സ് സഹായിക്കും.
ഉറക്കം മെച്ചപ്പെടുത്തും
നന്നായി ഉറങ്ങാൻ മനുഷ്യരെ സഹായിക്കുന്ന ഒന്നാണ് സെക്സ്. രതിമൂര്ച്ഛയുടെ ഭാഗമായി ഉണ്ടാവുന്ന പ്രോലാക്റ്റിൻ എന്ന ഹോര്‍മോണ്‍ നല്ല ഉറക്കം സമ്മാനിക്കും. ഉറക്കഗുളികയുടെ ഗുണം ചെയ്യുന്ന ഒരു ഹോര്‍മോണ്‍ ആണ് പ്രോലാക്റ്റിൻ. അതുകൊണ്ടാണ് ലൈംഗികബന്ധത്തിന് ശേഷം പലപ്പോഴും നിങ്ങള്‍ എളുപ്പത്തില്‍ ഉറക്കത്തിലേക്ക് വീണുപോവുന്നത്.
ടെൻഷനും സമ്മര്‍ദ്ദവും കുറയ്ക്കും
ടെൻഷൻ, മാനസിക പിരിമുറുക്കം എന്നിവ കുറയ്ക്കാൻ സെക്സ് മികച്ചൊരു ഉപാധിയാണ്. സ്പര്‍ശനം, ആലിംഗനം, ലൈംഗികപരമായ അടുപ്പം, വൈകാരിക അടുപ്പം എന്നിവ മനസ്സിന് ശാന്തതയും ആശ്വാസവും നല്‍കും. തലച്ചോറില്‍ സന്തോഷത്തിന്റെ അനുരണനങ്ങള്‍ ഉണര്‍ത്താനും സെക്സിനാവും. അടുപ്പവും മാനസികോല്ലാസവും ഉണ്ടാകുന്നതോടെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും മുക്തരാവുകയും ആരോഗ്യകരമായ മാറ്റങ്ങള്‍ ശരീരത്തിലും മനസ്സിലുമുണ്ടാവുകയും ചെയ്യും.
പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തും
സുഹൃത്തുക്കള്‍, കുടുംബം എന്നിവരുമായുള്ള സമാധാനപരമായ ബന്ധം ഓരോ വ്യക്തിയുടെയും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നാണ്. പങ്കാളിയുമായുള്ള മികച്ച ബന്ധം നിങ്ങളെ കൂടുതല്‍ സന്തോഷവാന്മാരായി നിലനിര്‍ത്തും. പരസ്പരം ആലിംഗനം ചെയ്യുന്നതും സ്പര്‍ശിക്കുന്നതുമൊക്കെ പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ സഹായിക്കും. സെക്സിലൂടെയും രതിമൂര്‍ച്ഛയിലൂടെയും ഉണ്ടാവുന്ന ഓക്സിടോസിൻ എന്ന ഹോര്‍മോണ്‍ വ്യക്തികള്‍ക്കിടയിലെ മാനസികമായ അടുപ്പം കൂട്ടും. സ്നേഹവും വിശ്വാസവും ഊട്ടിയുറപ്പിക്കാൻ ‘ലവ് ഹോര്‍മോണ്‍’ എന്നറിയപ്പെടുന്ന ഓക്സിടോസിനു സാധിക്കും.
കൂടുതല്‍ ചെറുപ്പം നിലനിര്‍ത്തും
പ്രായം കുറയ്ക്കാനായി ശസ്ത്രക്രിയകളും ആന്റി ഏജിംഗ് ക്രീമുകളും അന്വേഷിക്കുന്ന നിരവധിയേറെ പേരുണ്ട്, എന്നാല്‍ ശരീരത്തിന്റെയും മനസ്സിന്റെയും ചെറുപ്പം നിലനിര്‍ത്താൻ സഹായിക്കുന്ന ഒന്നാണ് സെക്സ്. ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോണ്‍ എന്നീ ഹോര്‍മോണുകള്‍ വ്യക്തികളെ ചെറുപ്പമായും ഊര്‍ജ്ജസ്വലരായും നിലനിര്‍ത്താൻ സഹായിക്കും. ചര്‍മ്മത്തിന്റെ തിളക്കവും ശോഭയും വര്‍ധിപ്പിക്കാനും ഈസ്ട്രജൻ ഹോര്‍മോണുകള്‍ സഹായിക്കും. ആളുകളെ കണ്ട് അവരുടെ പ്രായം ഊഹിച്ചുപറയാനായി നടത്തിയ ഒരു സര്‍വ്വെയില്‍, ആഴ്ചയില്‍ നാലുതവണയെങ്കിലും സെക്സില്‍ ഏര്‍പ്പെടുന്ന ആളുകള്‍ മറ്റുള്ളവരേക്കാള്‍ കാഴ്ചയില്‍ 7 മുതല്‍ 12 വയസ്സ് വരെ പ്രായം കുറഞ്ഞതായി കണ്ടെത്തിയിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]