‘ദുരന്ത സമയത്ത് വേണ്ട മര്യാദ കാട്ടിയില്ല, മുൻപും ഉദ്യോഗസ്ഥൻ സമാനമായ പരാമർശം നടത്തി, അതിന്റെ വിശദാംശങ്ങളും തേടും’
തിരുവനന്തപുരം∙ ദുരന്തസമയത്തു കാണിക്കേണ്ട
ഒരു തരത്തിലുള്ള മര്യാദയും കാണിക്കാത്ത നടപടിയാണു വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്ക്കെതിരെ അധിക്ഷേപപരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ എ.പവിത്രന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് റവന്യൂ മന്ത്രി കെ.രാജന്. സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല ഒരു മലയാളിയും സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശവും ഇടപെടലും നടത്താന്‍ പാടില്ലെന്നാണു സര്‍ക്കാരിന്റെ അഭിപ്രായമെന്നും മന്ത്രി രാജന് ‘മനോരമ ഓണ്‍ലൈനി’നോടു പറഞ്ഞു.
ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതിനു പിന്നാലെ, ഇന്ന് ഉച്ചയോടെ വെള്ളരിക്കുണ്ട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.
‘‘ഇക്കാര്യത്തില്‍ സ്ത്രീകളെ അപമാനിച്ചു എന്ന പ്രശ്നം മാത്രമല്ല, ഒരു ദുരന്തമുഹൂര്‍ത്തത്തില്‍ നമ്മള് കാണിക്കേണ്ട
ഒരു മര്യാദയും കാണിക്കാത്ത വിധത്തിലുള്ള ഇടപെടലാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെ കര്‍ശന നടപടി ഇക്കാര്യത്തില്‍ ഉണ്ടാകും.
വിവരമറിഞ്ഞ ഉടന്‍ തന്നെ അതുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോര്‍ട്ട് തേടി ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
നടപടിക്രമങ്ങളുടെ ഭാഗമായി തുടരന്വേഷണം ഉണ്ടാകും. സസ്പന്‍ഡ് ചെയ്ത പവിത്രന് എന്ന ഉദ്യോഗസ്ഥന് മുന്‍പും സമാനമായ കാര്യം ചെയ്തിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
അതിന്റെ വിശദാംശങ്ങളും പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും’’ – മന്ത്രി പറഞ്ഞു.
അഹമ്മദാബാദില്‍ വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട
പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിനാണ് വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസില്‍ദാര്‍ എ.പവിത്രനെ സസ്പെന്‍ഡ് ചെയ്തത്. പവി ആനന്ദാശ്രമം എന്ന പ്രൊഫൈലില്‍ നിന്നാണ് പവിത്രന് രഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയത്.
കമന്റില്‍ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു. കേരള സര്‍ക്കാര്‍ ജോലിയില്‍നിന്ന് ലീവെടുത്ത് വിദേശത്തേയ്ക്ക് പോയതു കൊണ്ടാണ് അപകടത്തില്‍ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റില്‍ അദ്ദേഹം കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.
ജാതീയമായി അധിക്ഷേപിച്ചാണ് പവിത്രന് ആദ്യം രഞ്ജിതയ്ക്കെതിരെയുള്ള പോസ്റ്റ് പങ്കുവച്ചത്. പിന്നാലെ കുറിച്ച കമന്റില്‍ അശ്ലീല ചുവയുള്ള വാക്കുകളുമുണ്ടായിരുന്നു.
പോസ്റ്റ് വിവാദമായതിന് പിന്നാലെ ഒട്ടേറെപ്പേര്‍ മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതി നല്‍കിയിരുന്നു. പിന്നാലെയാണു കാസര്‍കോട് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖരന് ഇയാളെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]