
ഇറാൻ – ഇസ്രയേൽ സംഘർഷം: താളം തെറ്റി വ്യോമമേഖല, വിമാനസർവീസുകൾക്ക് മാറ്റം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ രാജ്യാന്തര തലത്തിലുള്ള വ്യോഗതാഗതത്തെ ബാധിച്ചതായി റിപ്പോർട്ട്. എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും മധ്യേഷ്യൻ സംഘർഷം ബാധിച്ചിട്ടുണ്ട്. മേഖലയിൽ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് എയർ ഇന്ത്യ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. , ഇറാഖ് രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചിട്ടതോടെ പതിനാറ് വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ അവയുടെ ഉത്ഭവ സ്ഥലത്തേക്ക് തന്നെ തിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. യാത്രക്കാർക്ക് വേണ്ട താമസ സൗകര്യം, റീഫണ്ട്, തുടങ്ങിയ ബദൽ ക്രമീകരണങ്ങൾ നൽകാമെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
‘‘ഈ അപ്രതീക്ഷിത തടസ്സം മൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു, യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കുന്നത് ഉൾപ്പെടെ എല്ലാ ശ്രമങ്ങളും നടത്തുന്നു.’’ – എക്സിലൂടെ അറിയിച്ചു. റദ്ദാക്കിയ വിമാനങ്ങൾക്കു പകരം സൗജന്യമായി മറ്റ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്യുകയോ പണം റീഫണ്ട് ചെയ്യുമെന്നോ അധികൃതർ അറിയിച്ചു. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ജൂൺ 13ന് ഇതര വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ട വിമാനങ്ങൾ:
AI130 – ലണ്ടൻ ഹീത്രോ – മുംബൈ. വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു.
AI102 – ന്യൂയോർക്ക് – ഡൽഹി: ഷാർജയിലേക്ക് തിരിച്ചുവിട്ടു.
AI116 – ന്യൂയോർക്ക് – മുംബൈ : ജിദ്ദയിലേക്ക് തിരിച്ചുവിട്ടു.
AI2018 – ലണ്ടൻ ഹീത്രോ – ഡൽഹി : മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു.
AI188 – വാൻകൂവർ – ഡൽഹി: ജിദ്ദയിലേക്ക് വഴിതിരിച്ചുവിടുന്നു.
AI101 – ഡൽഹി – ന്യൂയോർക്ക്: ഫ്രാങ്ക്ഫർട്ടിലേക്ക്/മിലാനിലേക്ക് വഴിതിരിച്ചുവിടുന്നു
AI126 – ചിക്കാഗോ – ഡൽഹി : ജിദ്ദയിലേക്ക് വഴിതിരിച്ചുവിടുന്നു
AI132 – ലണ്ടൻ ഹീത്രോ – ബെംഗളൂരു : ഷാർജയിലേക്ക് വഴിതിരിച്ചുവിട്ടു.
AI2016 – ലണ്ടൻ ഹീത്രോ – ഡൽഹി : വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു.
AI104 – വാഷിംഗ്ടൻ – ഡൽഹി : വിയന്നയിലേക്ക് തിരിച്ചുവിട്ടു.
AI190 – ടൊറന്റോ – ഡൽഹി: ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതിരിച്ചുവിട്ടു.
ഉത്ഭവ സ്ഥാനത്തേക്ക് മടങ്ങിയ വിമാനങ്ങൾ:
AI129 – മുംബൈ-ലണ്ടൻ ഹീത്രോ – മുംബൈയിലേക്ക് മടങ്ങുന്നു
AI119 – മുംബൈ-ന്യൂയോർക്ക് – മുംബൈയിലേക്ക് മടങ്ങുന്നു
AI103 – ഡൽഹി-വാഷിംഗ്ടൻ – ഡൽഹിയിലേക്ക് മടങ്ങുന്നു
AI106 – ന്യൂവാർക്ക്-ഡൽഹി – ഡൽഹിയിലേക്ക് മടങ്ങുന്നു
AI189 – ഡൽഹി-ടൊറന്റോ – ഡൽഹിയിലേക്ക് മടങ്ങുന്നു