ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗം: കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം∙ ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി തലശ്ശേരി യൂണിറ്റിലെ ഡ്രൈവർ ഷാജികുമാർ കണ്ടോത്തിനെതിരെയാണ് നടപടി.
ഷാജികുമാർ മൊബൈൽ ഫോണിൽ ടൈപ്പ് ചെയ്തുകൊണ്ട് അപകടകരമാം വിധം വാഹനം ഓടിക്കുന്നതിന്റെ, യാത്രക്കാർ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം നടത്തുകയും ഗുരുതരമായ കൃത്യവിലോപവും നിരുത്തരവാദപരമായ പ്രവർത്തിയുമാണ് ഷാജികുമാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]