
റിസ്ക് എടുക്കാൻ ആഗ്രഹിക്കാത്തവര്‍ക്ക് നിക്ഷേപിക്കാൻ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പുറമെയുള്ള മാര്‍ഗമാണ് പോസ്റ്റ് ഓഫീസ് സേവിംഗ് സ്കീമുകള്‍.
ലാഭകരമായ പലിശ നിരക്കിന് പുറമെ സര്‍ക്കാര്‍ സുരക്ഷയുടെയും നികുതിയിളവും അടക്കമുള്ള ഇരട്ടി ബോണൻസുകളാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകള്‍ വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപിക്കുന്ന തുകയ്ക്ക് സെക്ഷൻ 80സി പ്രകാരമുള്ള ആദായ നികുതി ഇളവ് പല പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കുമുണ്ട്. പോസ്റ്റ് ഓഫീസുകളില്‍ നിന്ന് പദ്ധതി ആരംഭിക്കാമെന്നതും നിക്ഷേപകനെ സംബന്ധിച്ച് സുഖകരമാണ്.
നിലവില്‍ 9 നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് വഴി അനുവദിക്കുന്നത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (1,3,5), സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം, കിസാൻ വികാസ് പത്ര തുടങ്ങിയവ നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിക്കും. ത്രൈമാസാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ പരിഷ്കരിക്കുകയും ചെയ്യും.
ഏപ്രില്‍ മാസത്തിലാണ് അവസാനമായി നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കിയത്. ഏറ്റവും പുതിയ പരിഷ്ക്കരണത്തിന് ശേഷം ചില നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് മുൻനിര ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ പലിശ നിരക്കിനേക്കാള്‍ മികച്ചതാണ്. ഇവ ഏതൊക്കെയാണെന്ന് വിശദമായി നോക്കാം.
8 ശതമാനത്തിന് മുകളില്‍ പലിശ
സുകന്യ സമൃദ്ധി യോജനയും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമും നിക്ഷേപങ്ങള്‍ക്ക് 8 ശതമാനത്തിലധികം പലിശ നല്‍കുന്നുണ്ട്. പെണ്‍കുട്ടികളുടെ ദീര്‍ഘകാല സാമ്ബത്തിക ആവശ്യങ്ങള്‍ക്ക് സമ്ബാദിക്കാൻ രക്ഷിതാക്കളെ സഹായിക്കുന്നൊരു പദ്ധിയാണിത്. 10 വയസ് വരെ പ്രായമുള്ള പെണ്‍കുട്ടികളുടെ പേരിലാണ് അക്കൗണ്ട് എടുക്കാൻ സാധിക്കുക. പ്രതിവര്‍ഷം 8 ശതമാനം പലിശ നല്കുന്നു.
60 വയസിന് മുകളില്‍ പ്രായമുള്ള വ്യക്തികള്‍ക്ക് സ്ഥിര വരുമാനം നല്‍കുന്നൊരു പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീം. ബാങ്കുകളും പോസ്റ്റ് ഓഫീസുകളും വഴി പദ്ധതിയാല്‍ ചേരാം. 8.2 ശതമാനം പലിശ നല്‍കും.
7.50 ശതമാനത്തിന് മുകളില്‍ പലിശ
5 വര്‍ഷം ലോക്-ഇൻ പിരിയഡുള്ള നിക്ഷേപമാണ് നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ്. 7.7 ശതമാനം പലിശ പദ്ധതി വഴി ലഭിക്കും. നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപത്തിന് ഉയര്‍ന്ന പരിധിയില്ല. ഏറ്റവും കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. സാമ്ബത്തിക വര്‍ഷത്തില്‍ പദ്ധതിയില്‍ നിക്ഷേപിക്കുന്ന 1.50 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് സെക്ഷൻ 80സി പ്രകാരം നികുതിയിളവ് ലഭിക്കും.
ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ പോലെ പോസ്റ്റ് ഓഫീസിലെ സ്ഥിര നിക്ഷേപങ്ങളാണ് ടൈം ഡെപ്പോസിറ്റ് എന്നറിയപ്പെടുന്നത്. ഒരു വര്‍ഷം, രണ്ട് വര്‍ഷം, മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം എന്നിങ്ങനെയണ് ടൈം ഡെപ്പോസിറ്റുകളുടെ കാലാവധി. 5 വര്‍ഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് 7.50 ശതമാനം പലിശ ലഭിക്കും. 1.5 ലക്ഷം രൂപ വരെ നികുതിയിളവും ലഭിക്കും.
ബാങ്ക് സ്ഥിര നിക്ഷേപം
എസ്ബിഐ റെഗുലര്‍ നിക്ഷേപകര്‍ക്ക് 3 ശതമാനം മുതല്‍ 7.10 ശതമാനം വരെ പലിശ നല്‍കും, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവിടങ്ങിളിലും റെഗുലര്‍ നിക്ഷേപകര്‍ക്ക് സമാനമായ രീതിയില്‍ 3 ശതമാനം മുതല്‍ 7.10 ശതമാനം പലിശ ലഭിക്കും.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 3.5 ശതമനം മുതല്‍ 7.25 ശതമാനം വരെയാണ് പലിശ നിരക്ക്. ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 3 ശതമാനം മുതല്‍ 7.25 ശതമാനം വരെ പലിശ ലഭിക്കും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]