
ഷനേൽ സിഇഒ ലീന നായർക്ക് ഉന്നത ബ്രിട്ടിഷ് ബഹുമതി | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Leena Nair | Chanel CEO Awarded Prestigious British Honour | Malayala Manorama Online News
കൊച്ചി ∙ ആഗോള ലക്ഷ്വറി ബ്രാൻഡായ ഷനേലിന്റെ ഗ്ലോബൽ സിഇഒ ലീന നായർക്ക് ഉന്നത ബ്രിട്ടിഷ് ബഹുമതിയായ സിബിഇ പുരസ്കാരം. ലണ്ടനിലെ വിൻഡ്സർ കാസിലിൽ നടന്ന ചടങ്ങിൽ പ്രിൻസ് ഓഫ് വെയിൽസ് വില്യം രാജകുമാരൻ ബ്രിട്ടനിലെ സിബിഇ (കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ) പുരസ്കാരം ലീന നായർക്കു സമ്മാനിച്ചു.
വ്യാപാര ഉപഭോക്തൃ മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ചുള്ളതാണ് പുരസ്കാരം. ‘‘എന്റെ ഇതുവരെയുള്ള കരിയർ യാത്രയിൽ ഒപ്പമുണ്ടായിരുന്നവർക്കും മികച്ച മൂല്യങ്ങൾ പകർന്നവർക്കും ഈ പുരസ്കാരം സമർപ്പിക്കുന്നു’’– ലീന നായർ മലയാള മനോരമയോടു പറഞ്ഞു.
മലയാളിയായ ലീന നായർ 2022ലാണ് ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ ഷനേലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പദവി ഏറ്റെടുത്തത്. ബ്രാൻഡിന്റെ നേതൃത്വത്തിലെത്തുന്ന ആദ്യ വനിതയും ആദ്യ ഏഷ്യക്കാരിയുമാണ് ലീന.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
English Summary:
Leena Nair, Chanel CEO, receives prestigious British honour. The Malayali global executive was awarded the CBE by Prince William at Windsor Castle for her significant contributions to the consumer goods sector.
6nk06ih6jmomqg6jdsboh8i1ll mo-news-world-leadersndpersonalities-princewilliam mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list mo-award
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]