
റോഡ് നിരപ്പിനെക്കാളും ഉയർന്ന് സ്ലാബ്; ഓട നവീകരണം തോന്നുംപോലെ: ആകെ വലഞ്ഞ് നാട്ടുകാർ
കോട്ടയം ∙ നാട്ടുകാരെ പെരുവഴിയിലാക്കി നഗരത്തിലെ പ്രധാന ലിങ്ക് റോഡുകളുടെ ഓട
നവീകരണം. തിരുനക്കര–തെക്കുംഗോപുരം–കാരാപ്പുഴ, തിരുവാതുക്കൽ റോഡ്, പുത്തനങ്ങാടി വഴി തിരുനക്കര റോഡ് എന്നിവിടങ്ങളിലാണ് നവീകരണം.
ഓട നിർമാണം പൂർത്തിയായ ചില സ്ഥലങ്ങളിൽ സ്ലാബിട്ട് മുടിയതു റോഡ് നിരപ്പിനെക്കാളും ഉയർന്നുനിൽക്കുന്നു.
മറ്റു ചിലസ്ഥലങ്ങളിൽ സ്ലാബുകൾ ഇടാനുണ്ട്. ഇവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നു. സ്ലാബ് ഉയർന്നുനിൽക്കുന്ന സ്ഥലങ്ങളിലും ഓട മൂടാത്തിടത്തും വാഹനങ്ങൾ വീടുകളിലേക്കു കയറ്റാനാകുന്നില്ല.
റോഡിന്റെ വശത്തു തന്നെ വാഹനം നിർത്തിയിടേണ്ട സ്ഥിതി.
സ്ലാബ് മൂടാത്ത സ്ഥലത്ത് വീടുകളിലേക്ക് കയറാൻ ചെറുപാലങ്ങളാണ് ഇട്ടിരിക്കുന്നത്. ഇതുവഴി കടക്കണമെങ്കിൽ സർക്കസ് പഠിക്കേണ്ട
അവസ്ഥയാണ്. ആകെ ചെളിമയവുമാണ്.
തിരുവാതുക്കൽ കവലയിൽ ബുദ്ധിമുട്ട് ഇരട്ടിയാണ്. തിരുവാതുക്കൽ–കാരാപ്പുഴ റോഡിൽ കവലയോട് ചേർന്നാണ് ഇവിടുത്തെ ഓട.
അതിനാൽ കാരാപ്പുഴ റോഡിലെ ഗതാഗതം നിരോധിച്ചാണ് പണി നടത്തിയത്.പണി കഴിഞ്ഞ് സ്ലാബ് നിരത്തിയതോടെ വാഹനങ്ങൾ വിടാൻ തുടങ്ങി. എന്നാൽ റോഡ് നിരപ്പിൽ നിന്നുയർന്നാണ് സ്ലാബുകൾ. ഇതുമൂലം വാഹനങ്ങൾ പോകാൻ ബുദ്ധിമുട്ടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]