
കാടും പടലും വളർന്നു; കാട്ടുപന്നികളുടെ താവളമായി റോഡ്
തെക്കേപ്പുറം ∙ മന്ദിരം–കല്ലോൺ പടി റോഡിലൂടെ യാത്ര ചെയ്യുന്നവർ കാട്ടുപന്നികളുടെ ആക്രമണത്തിൽപെടാതെ വീടുകളിലെത്തിയാൽ ഭാഗ്യം. റോഡിന്റെ വശങ്ങളും സമീപത്തെ പുരയിടങ്ങളും കാടും പടലും വളർന്നു കിടക്കുന്നതാണ് കാൽനട
വാഹന യാത്രക്കാർക്കു ഭീഷണിയാകുന്നത്.പുനലൂർ–മൂവാറ്റുപുഴ, തെക്കേപ്പുറം–പന്തളം മുക്ക് എന്നീ പാതകളെ ബന്ധിപ്പിക്കുന്ന ഇടറോഡാണിത്. മന്ദിരം, വാളിപ്ലാക്കൽ, ഇടക്കുളം, പുതുശേരിമല, വടശേരിക്കര തുടങ്ങിയ മേഖലകളിൽ താമസിക്കുന്നവർ ബ്ലോക്കുപടി ചുറ്റാതെ ഈ റോഡിലൂടെയാണ് കോഴഞ്ചേരി ഭാഗത്തേക്കു പോകുന്നത്.സമീപ പുരയിടങ്ങൾ കാണാത്ത വിധത്തിൽ കാടും പടലും നിറഞ്ഞിരിക്കുകയാണ്.
ഇതിൽ കാട്ടുപന്നികൾ താവളമാക്കിയിട്ടുണ്ടെന്ന് സമീപവാസികൾ പറയുന്നു. റാന്നി പഞ്ചായത്ത് ഇടപെട്ട് അടിയന്തരമായി കാടു തെളിക്കാൻ ക്രമീകരണം ഒരുക്കണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]