
പുതുപ്പണം വെളുത്തമലയിലെ സംഘർഷം: 3 പേർ അറസ്റ്റിൽ
വടകര ∙ പുതുപ്പണം വെളുത്തമലയിൽ ഉണ്ടായ സംഘർഷത്തിനിടെ നഗരസഭ കൗൺസിലർ ഉൾപ്പെടെ 3 സിപിഎം പ്രവർത്തകർക്ക് കുത്തേറ്റ സംഭവത്തിൽ 3 പേർ പിടിയിൽ. പുതുപ്പണം കുന്താപ്പുറത്ത് അജേഷ് (39), സഹോദരൻ റിജേഷ് (36), വള്ളു പറമ്പത്ത് രബിത്ത് (38) എന്നിവരെയാണ് എസ്ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പയ്യോളി മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സിപിഎം പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ കെ.എം.ഹരിദാസൻ (59), വെളുത്തമല ബ്രാഞ്ച് സെക്രട്ടറി കുന്താപ്പുറത്ത് പ്രവീൺ (37), കല്ലായിന്റവിട
ബിബേഷ് (33) എന്നിവർക്കാണ് പരുക്കേറ്റത്. മേയ് 31ന് അർധരാത്രി വെളുത്തമല വായനശാലയ്ക്ക് മുന്പിൽ വച്ചായിരുന്നു സംഭവം.
വായനശാലയുടെ മേൽക്കൂരയുടെ ഷീറ്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]