വിശാഖപട്ടണം: ഒരു മാസത്തെ പ്രണയത്തിന് പിന്നാലെ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. ആന്ധ്രാ പ്രദേശിലെ അനന്തപൂർ ജില്ലയിലാണ് സംഭവം.
ഇന്റർമീഡിയറ്റ് വിദ്യാർത്ഥിനിയായ തന്മയി (20) ആണ് കൊല്ലപ്പെട്ടത്. അനന്തപൂർ സ്വദേശിയായ നരേഷാണ് പിടിയിലായത്.

ജൂണ് മൂന്നിനാണ് തന്മയിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാമുകനാണ് തന്മയിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. സ്ഥിരമായി പോവാറുള്ള സ്ഥലത്ത് ബൈക്കിൽ കൊണ്ടുപോയി നരേഷ് തന്മയിയെ കല്ല് കൊണ്ട് തല്ലയ്ക്കടിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

വിവാഹിതനായ നരേഷും തന്മയിയും മൂന്ന് മാസം മുൻപാണ് കണ്ടുമുട്ടിയത്.
ഒരു മാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ജഗദീഷ് പറഞ്ഞു. തൻമയി വിവാഹം കഴിക്കണമെന്ന് നിർബന്ധം പിടിച്ചു.
എന്നാൽ വിവാഹിതനായ നരേഷ് വിവാഹത്തിന് തയ്യാറല്ലെന്ന് പറഞ്ഞു. പിന്നാലെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.
ഒളിവിലായിരുന്ന നരേഷിനെ പൊലീസ് പിടികൂടി. നരേഷ് കുറ്റം സമ്മതിച്ചെന്ന് എസ്.പി പറഞ്ഞു.

അതേസമയം കേസ് അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തിയതിന് സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തെന്നും എസ്പി അറിയിച്ചു.
സംസ്ഥാന സർക്കാർ ഇത്തരം സംഭവങ്ങൾ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]