വിൽപനയ്ക്കായി കടത്തിയ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു
ആലക്കോട്∙ വിൽപനയ്ക്കായി സ്കൂട്ടറിൽ കടത്തുകയായിരുന്ന 9.9 കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. നടുവിൽ നറുക്കുംകരയിലെ ജോഷി പ്രകാശി(23)നെയാണ് അറസ്റ്റ് ചെയ്തത്.
കഞ്ചാവ് വിൽപ്പനക്കായി സ്കൂട്ടറിലും ഷോൾഡർ ബാഗിലുമായി കടത്തിക്കൊണ്ടു പോകുകയായിരുന്നു. ആലക്കോട് എക്സൈസ് ഒരു മാസത്തോളമായി നടത്തിയ രഹസ്യ നിരീക്ഷണത്തിന്റെ ഭാഗമായാണ് ജോഷി പ്രകാശിനെ പിടി കൂടിയത്.
മംഗലാപുരത്തു നിന്നും കഞ്ചാവു വാങ്ങി മലയോര മേഖലയിൽ വിൽപ്പന നടത്തുന്ന ആളാണെന്നും ഇയാൾക്കെതിരെ കേസ് നിലവിൽ ഉണ്ടെന്നും എക്സൈസ് പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]