
ഇപ്പോൾ നിങ്ങൾ കഴിക്കുന്നത്… രണ്ടാഴ്ച കഴിഞ്ഞ് ഉണ്ടാക്കാൻ പോകുന്നത്! നെടുങ്കണ്ടം ∙ വേണമെങ്കിൽ അര മണിക്കൂർ മുൻപേ പുറപ്പെടാം എന്ന സിനിമ ഡയലോഗ് പോലെയാണു നെടുങ്കണ്ടത്തു കഴിഞ്ഞ ദിവസം സംഭവിച്ചത്.
ജൂൺ 9നു വാങ്ങിയ പഴകിയ ബേക്കറി ഉൽപന്നത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന നിർമാണത്തീയതി ജൂൺ 26! കഴിഞ്ഞ 9നാണു നെടുങ്കണ്ടം സ്വദേശിയായ യുവാവ് നെടുങ്കണ്ടത്തെ ബേക്കറിയിൽ നിന്നു ഭക്ഷ്യോൽപന്നം വാങ്ങിയത്. വീട്ടിലെത്തി തുറന്നപ്പോൾ പൂപ്പൽ ബാധിച്ചതായി കണ്ടെത്തിയതോടെ കാലാവധി പരിശോധിച്ചപ്പോൾ വീണ്ടും ഞെട്ടി.
20 ദിവസം മാത്രം കാലാവധിയുള്ള ഭക്ഷ്യവസ്തു ഉൽപാദനം നടത്തിയതായി രേഖപ്പെടുത്തിയിരിക്കുന്ന തീയതി ഈ വരുന്ന 26. പിന്നാലെ കടയിലെത്തി പരാതി പറഞ്ഞ യുവാവിനോട് പ്രിന്റിങ് പിഴവ് പറ്റിയതാകാമെന്ന മറുപടിയാണ് കടയുടമ നൽകിയത്.
കടയിൽ ഉൽപന്നമെത്തിയിട്ട് 2 ദിവസമായെന്നും വ്യാപാരി പറഞ്ഞു. സ്ഥാപനത്തിനെതിരെ ആരോഗ്യ വകുപ്പിൽ പരാതി നൽകാനൊരുങ്ങുകയാണു യുവാവ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]