
ഫലവൃക്ഷത്തെ നടീൽ സംഘടിപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ കോട്ടയം ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഫലവൃക്ഷത്തെ നടീൽ സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ വച്ച് നടന്ന പരിപാടി കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്തയും യുവജനപ്രസ്ഥാനം പ്രസിഡന്റുമായ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ഞാലിയാകുഴി ദയറാ സുപീരിയർ വെ. റവ. മത്തായി റമ്പാൻ, യുവജന പ്രസ്ഥാനം കേന്ദ്ര റീജിയണൽ സെക്രട്ടറി ഡാനി രാജു, ഭദ്രാസന സെക്രട്ടറി സിറിൽ മാത്യൂസ്, ഭദ്രാസന ട്രഷറർ ടോണി, ജോയിൻ സെക്രട്ടറിമാരായ അരുൺ, ബെൽവ, പുതുപ്പള്ളി റീജിയണൽ ഓർഗനൈസർ ലിജിൻ, ഡിസ്ട്രിക്ട് ഓർഗനൈസർമാരായ സാം, റിനോഷ്, ക്രിസ്, വിവിധ ഡിസ്ട്രിക്ടിൽ നിന്നുള്ള ഭദ്രാസന കമ്മിറ്റി അംഗങ്ങളായ ജിസ്, എബൽ, കുര്യൻ, ഓഡിറ്റർ ജോഷി, സോഷ്യൽ മീഡിയ വിങ് ഇൻ ചാർജ് ഷോബിൻ, മീഡിയ വിങ് അംഗങ്ങളായ ക്രിസ്റ്റോ, ക്രിസ്റ്റി, റോൺ, വിവിധ യൂണിറ്റുകളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.