
ബാങ്ക് അക്കൗണ്ടിൽ ഒരു ദിവസം 50,000 രൂപക്ക് മുകളിൽ അടയ്ക്കണമെങ്കിൽ ക്യാഷ് ആരുടെ അക്കൗണ്ടിലാണോ അടക്കുന്നത് ആ ഇടപാടുകാരന്റെ പാൻ അക്കൗണ്ടിൽ ചേർത്തിരിക്കണം. ഒരു സാമ്പത്തിക വർഷം മുഴുവൻ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ അടയ്ക്കാവുന്ന പരമാവധി ക്യാഷ് 10 ലക്ഷം രൂപയാണ്. ഇതിൽ കൂടുതലാണെങ്കിൽ ബാങ്കിൽ നിന്ന് അതിന്റെ റിപ്പോർട്ട് ആദായ നികുതി വകുപ്പിലേക്ക് കൈമാറും. കറന്റ് അക്കൗണ്ട് ആണെങ്കിൽ വാർഷിക പരിധി 50 ലക്ഷം രൂപയാണ്.
ക്യാഷ് പിൻവലിച്ചാൽ നികുതി
ബാങ്ക് അക്കൗണ്ടിൽ നിന്ന് തുക ക്യാഷ് ആയി പിൻവലിക്കുന്നതിനും ചില നിയന്ത്രണങ്ങളുണ്ട്. ഒരു സാമ്പത്തികവർഷം പിൻവലിക്കുന്ന തുക ഒരു കോടിയിൽ കൂടുതലായാൽ 2ശതമാനം നികുതി പിടിക്കും (TDS). ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാത്ത ഇടപാടുകാരാണെങ്കിൽ, 20 ലക്ഷത്തിന് മുകളിൽ തുക പിൻവലിച്ചാൽ 2 ശതമാനം നികുതി പിടിക്കും. റിട്ടേൺ ഫയൽ ചെയ്യാത്ത ഇടപാടുകാർ ഒരു കോടിക്ക് മുകളിൽ തുക പണമായി പിൻവലിച്ചാൽ നികുതി 5 ശതമാനം ആണ്.
20,000 രൂപയുടെ പരിധി
വായ്പ തുക 20,000 രൂപക്ക് മുകളിൽ ആണെങ്കിൽ ബാങ്ക് അക്കൗണ്ട് വഴിയാണ് നൽകുക. അതുപോലെ ബാങ്ക് ഡെപ്പോസിറ്റുകൾ പിൻവലിക്കുമ്പോൾ മുതലും പലിശയും ചേർത്ത് 20,000 രൂപക്ക് മുകളിലാണെങ്കിൽ ബാങ്ക് അക്കൗണ്ട് വഴിയേ നൽകൂ.
ബാങ്കിൽ ക്യാഷ് അടയ്ക്കുന്നതിന് ചാർജ്
ബാങ്ക് അക്കൗണ്ടിലോ ക്യാഷ് ഡെപോസിറ്റ് മെഷീനിലോ ക്യാഷ് അടയ്ക്കുന്നതിന് ചില ബാങ്കുകൾ സർവീസ് ചാർജുകൾ ഈടാക്കുന്നുണ്ട്. അതിനാൽ, ബാങ്ക് അക്കൗണ്ടിൽ ക്യാഷ് അടക്കുന്നതിനുമുമ്പ് ഈ ചാർജുകളെ കുറിച്ചുള്ള വിവരം മനസിലാക്കുന്നത് നല്ലതാണ്.
യു പി ഐ (Unified Payment Interface) വന്നതിനുശേഷം കറൻസി ഉപയോഗിക്കാതെയുള്ള പണം കൈമാറ്റം ഏറെ വർദ്ധിച്ചു. ഇ റുപ്പി,ഡിജിറ്റൽ കറൻസി എന്നിങ്ങനെയുള്ള നൂതന പണകൈമാറ്റ സംവിധാനങ്ങൾ വീണ്ടും കറൻസിയുടെ കൈമാറ്റം കുറച്ചുകൊണ്ടുവരികയാണ്. മൊത്തം ഇടപാടുകളിൽ 85ശതമാനവും ഇപ്പോൾ ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് നടക്കുന്നത് എന്നാണ് കണക്കുകൾ കാണിക്കുന്നത്.
ഏറെ സൗകര്യപ്രദമായും വേഗത്തിലും പണമിടപാടുകൾ നടത്തുവാൻ പൊതുജനത്തിന് അവസരമൊരുക്കുക എന്നതിനപ്പുറം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുക, ഇടപാടുകൾ അധികവും രേഖാമൂലമാക്കുക, കള്ളപ്പണം തടയുക, കറൻസി അച്ചടിച്ച് വിതരണം ചെയ്യുന്നതിന്റെ ചെലവും മറ്റു ബദ്ധപ്പാടുകളും കുറക്കുക തുടങ്ങി കറൻസി കുറച്ചുപയോഗിക്കുന്ന ലോക വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുക എന്നിങ്ങനെ ഒട്ടനവധി ലക്ഷ്യങ്ങൾ കൈവരിക്കുവാൻ ഈ മാറ്റങ്ങൾക്ക് കഴിയും. ഈ ലക്‌ഷ്യം മുൻ നിർത്തിക്കൊണ്ട് തന്നെയാണ് കറൻസി ഉപയോഗിച്ചുള്ള പണമിടപാടുകളിൽ റിസർവ് ബാങ്കും, കേന്ദ്ര സർക്കാരും ആദായ നികുതി വകുപ്പും ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുള്ളത്.
English Summary:
This article explains the restrictions and charges associated with depositing and withdrawing cash from bank accounts in India, including limits on cash deposits, the requirement for PAN card details for large deposits, and tax implications on large cash withdrawals. It also discusses the shift towards digital transactions and the reasons behind these regulations.
2rk2v4cqs7eq4nrdronc13um3j mo-business-account mo-business-tds 2fa5rb7hbqfap03h4e48cf762-list mo-business-savingsbankaccount 7q27nanmp7mo3bduka3suu4a45-list mo-business-incometaxdepartment mo-business-upi