
യുവതിയെ ആക്രമിക്കാൻ ശ്രമിച്ച ലോറി ഡ്രൈവർ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുറവിലങ്ങാട് ∙ യുവതിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ കണ്ണൂർ തളിപ്പറമ്പ് സ്വദേശി നിവിൽ ഇമ്മാനുവലിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. പാഴ്സൽ സർവീസ് ലോറി ഡ്രൈവറാണ്. കുറവിലങ്ങാട് പറ്റാനി ജംക്ഷൻ ഇന്ദിരഗിരി റോഡിൽ പുലർച്ചെ 5.30നാണ് സംഭവം. പള്ളിയിൽ കുർബാനയിൽ പങ്കെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
യുവതി ബഹളം വച്ചതോടെ രക്ഷപ്പെട്ടു. പൊലീസ് സമീപത്തെ സിസിടിവി ക്യാമറ പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. പാഴ്സൽ സർവീസ് ഓഫിസുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽനിന്നു പിടികൂടുകയായിരുന്നു. എസ്ഐ ശരണ്യ എസ്.ദേവൻ, എഎസ്ഐ അഭിലാഷ്, എസ്സിപിഒ മാരായ ശ്യാംകുമാർ, അരുൺ, സി.പി. ഒ.പ്രേംകുമാർ എന്നിവർ പങ്കെടുത്തു. നിവിൽ ഇമ്മാനുവലിനെ കോടതി റിമാൻഡ് ചെയ്തു.