
എംഎസ്സി ഐറിന വിഴിഞ്ഞത്ത്; ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ, 4 ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലുപ്പം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിഴിഞ്ഞം ∙ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്സി ഐറിന . രാവിലെ എട്ടു മണിക്കാണ് കപ്പൽ വിഴിഞ്ഞത്തെത്തിയത്. എംഎസ്സി ഐറിനയുടെ ക്യാപ്റ്റൻ തൃശൂർ പുറനാട്ടുകര സ്വദേശി ക്യാപ്റ്റൻ വില്ലി ആന്റണിയാണ്. എംഎസ്സി ഐറിന എത്തുന്ന രാജ്യത്തെ ആദ്യ തുറമുഖമാണ് വിഴിഞ്ഞം.
ചൈന, കൊറിയ, സിംഗപ്പുർ വഴിയാണ് കപ്പൽ വിഴിഞ്ഞത്തേക്കു വരുന്നത്. 29 വർഷത്തെ മറൈൻ പരിചയമുള്ള ഇദ്ദേഹം ഇതുവരെ 120 രാജ്യങ്ങൾ സന്ദർശിച്ചു. ലോകത്തിലെ തന്നെ വമ്പൻ കപ്പലുമായി വിഴിഞ്ഞത്ത് എത്താൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ക്യാപ്റ്റൻ പറഞ്ഞു.
ഫിഫ അംഗീകാരമുള്ള നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലുപ്പമുണ്ട് കപ്പലിന്. 24,346 ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്- 20 അടി നീളമുള്ള കണ്ടെയ്നറിനെയാണ് ഒരു ടിഇയു ആയി കണക്കാക്കുന്നത്) വഹിക്കാൻ കഴിയും. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുണ്ട്. 2023ലാണ് ഐറിന പ്രവർത്തനം ആരംഭിച്ചത്.