മുത്തൂറ്റ് ഫിനാൻസിന് ചരിത്രനേട്ടം; വിപണിമൂല്യം ‘ലക്ഷം കോടി’ രൂപ കടന്നു, നേട്ടം കുറിക്കുന്ന ആദ്യ കേരള കമ്പനി | മുത്തൂറ്റ് ഫിനാൻസ് | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Muthoot Finance hits Rs 1 Lakh crore market map milestone | Gold Loan | Manorama Online
കേരളത്തിൽ നിന്ന് ഓഹരി വിപണിയിൽ വ്യാപാരം ചെയ്യുന്ന കമ്പനികളിൽ വിപണിമൂല്യം (market capitalization) ഒരുലക്ഷം കോടി രൂപ ഭേദിക്കുന്ന ആദ്യ കമ്പനിയെന്ന നേട്ടം സ്വന്തമാക്കി മുത്തൂറ്റ് ഫിനാൻസ് (Muthoot Finance). ഇന്ന് വ്യാപാരം ആരംഭിച്ച് ആദ്യ നിമിഷങ്ങളിൽ തന്നെ മുത്തൂറ്റ് ഫിനാൻസ് ഈ നിർണായക നാഴികക്കല്ല് ഭേദിച്ചു.
ബിഎസ്ഇയിൽ ഇന്നത്തെ ആദ്യ സെഷന്റെ തുടക്കത്തിൽ 2.62% നേട്ടവുമായി റെക്കോർഡ് 2,510.90 രൂപയിൽ വ്യാപാരം ചെയ്യുന്ന മുത്തൂറ്റിന്റെ വിപണിമൂല്യം 1,00,803.57 കോടി രൂപയാണ്. എൻഎസ്ഇയിൽ 2.61% ഉയർന്ന് ഓഹരി റെക്കോർഡ് 2,510 രൂപയിൽ വ്യാപാരം ചെയ്യുന്നു.
വിപണിമൂല്യം 1,00,807.58 കോടി രൂപ. റിസർവ് ബാങ്ക് കഴിഞ്ഞവാരം സ്വർണപ്പണയ വായ്പാ മാനദണ്ഡങ്ങൾ ഇടപാടുകാർക്ക് പ്രയോജനപ്പെടുംവിധം ആകർഷകമാക്കിയതാണ് (Read Details..) കേരളം ആസ്ഥാനമായ ബാങ്കിതര ധനകാര്യ സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയുമായ മുത്തൂറ്റ് ഫിനാൻസിന് കരുത്തായത്.
കേരളം ആസ്ഥാനമായ എൻബിഎഫ്സിയും രാജ്യത്തെ രണ്ടാമത്തെ വലിയ സ്വർണപ്പണയ വായ്പാക്കമ്പനിയുമായ മണപ്പുറം ഫിനാൻസിന്റെ ഓഹരികളും 1.67% ഉയർന്നാണ് നിലവിൽ വ്യാപാരം ചെയ്യുന്നത്. വിപണിമൂല്യത്തിൽ മറ്റ് കേരള കമ്പനികളേക്കാൾ ബഹുദൂരം മുന്നിലാണ് മുത്തൂറ്റ് ഫിനാൻസ്.
ഫാക്ട്, കൊച്ചിൻ ഷിപ്പ്‍യാർഡ്, കല്യാൺ ജ്വല്ലേഴ്സ്, ഫെഡറൽ ബാങ്ക് തുടങ്ങിയവയാണ് തൊട്ടുപിന്നാലെയുള്ളത് (Read Details..) ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
English Summary:
Muthoot Finance’s market capitalization surpasses ₹1 lakh crore, marking a historic milestone for a Kerala-based company. 7e4um8gsc9ej69igoati22ngnl anilkumar-sharma mo-business-stockmarket 7q27nanmp7mo3bduka3suu4a45-list mo-business-muthoot-finance 3sdn5dbhvlnj360kbfi72l9e03-list
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]