
<p>റിയാദ്: ഈ വർഷത്തെ ഹജ്ജിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർഥാടകർക്കിടയിലെ സൂര്യാഘാത കേസുകളിൽ 90 ശതമാനം കുറവുള്ളതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ അപകടസാധ്യതകൾ പരിഹരിക്കുന്നതിനായി വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് ആരോഗ്യ വകുപ്പ് നടത്തിയ ശ്രമങ്ങളുടെ ഫലമായാണിത്.</p><p>പ്രതിരോധ പ്രവർത്തനങ്ങൾ, ആരോഗ്യ അവബോധം വർധിപ്പിക്കൽ, ആരോഗ്യ സംരക്ഷണ സംവിധാനവും സർക്കാർ ഏജൻസികളും തമ്മിലുള്ള ഏകോപനം എന്നിവ മൂലമാണ് ഈ കുറവ് ഉണ്ടായത്. ഈ ശ്രമങ്ങൾ തീർഥാടകരുടെ ആരോഗ്യം ചൂടിൽനിന്ന് സംരക്ഷിക്കാനും അവർക്ക് എളുപ്പത്തിലും മനസ്സമാധാനത്തോടെയും ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ പ്രാപ്തരാക്കാനും സഹായിച്ചുവെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.</p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]