
സെൽഫി എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, പാറയിൽ തങ്ങിനിന്ന് യുവാവ്; വലിച്ച് കയറ്റി നാട്ടുകാർ– വിഡിയോ
നെടുങ്കണ്ടം∙ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി.
നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിലാണ് തമിഴ്നാട് മധുര സ്വദേശിയായ യുവാവ് ഒഴുക്കിൽപ്പെട്ടത്. ഇടുക്കി രാമക്കൽമേട് സന്ദർശനത്തിന് എത്തിയ നാലംഗ സംഘം തൂവൽ വെള്ളച്ചാട്ടം കാണാൻ എത്തുകയായിരുന്നു.
സെൽഫി എടുക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടെങ്കിലും യുവാവ് പാറയിൽ തങ്ങിനിൽക്കുകയായിരുന്നു.
കൂടെ എത്തിയവർ ബഹളം വച്ചതോടെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി എത്തി.
യുവാവിന്റെ ശരീരത്തിൽ കയർ കെട്ടി വലിച്ച് കയറ്റി. യുവാവ് തങ്ങി നിന്നതിനു താഴെ വലിയ രണ്ട് കയങ്ങളാണ്.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 12 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. കഴിഞ്ഞ വർഷവും രണ്ട് യുവാക്കൾ ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു.
മഴ മാറിയതോടെ നിരവധി വിനോദസഞ്ചാരികളാണ് തൂവലിലേക്ക് എത്തുന്നത്. വെള്ളച്ചാട്ടത്തിന് അരികിലേക്ക് പോകരുതെന്ന് കർശന നിർദേശം ഉണ്ട്.
ഇത് അവഗണിച്ചാണ് ആളുകൾ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]