റബർ ബോർഡിന്റെ ‘ക്രിസ്പ്’ ആപ്പിൽ ഇനി വിലയും | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | CRISP App | Rubber Board Adds Real-Time Price Information | Malayala Manorama Online News
കോട്ടയം ∙ റബർ കൃഷി സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ റബർ ബോർഡ് പുറത്തിറക്കിയ ‘ക്രിസ്പ്’ (കോംപ്രിഹെൻസീവ് റബർ ഇൻഫർമേഷൻ സിസ്റ്റം പ്ലാറ്റ്ഫോം) എന്ന മൊബൈൽ ആപ്പിൽ ഇനി റബർ വിലയും. റബർ ആഭ്യന്തര, രാജ്യാന്തര വിലയും ആപ്പിൽ ലഭിക്കും.
ഷീറ്റ് റബർ, ലാറ്റക്സ്, ഒട്ടുപാൽ, ക്രംപ് റബർ എന്നിവയുടെ ഗ്രേഡും വിലയും അറിയാം. സാങ്കേതിക സർവകലാശാലയുമായി ചേർന്ന് ഇന്ത്യൻ റബർ ഗവേഷണകേന്ദ്രമാണു ക്രിസ്പ് വികസിപ്പിച്ചത്.
കാലാവസ്ഥ, തോട്ടത്തിന്റെ ഭൂപ്രകൃതി, മണ്ണിന്റെ ഫലപുഷ്ടി, ആഴം, ഭൂചലന – പ്രളയസാധ്യത തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ക്രിസ്പിൽ അറിയാം. തോട്ടത്തിനു യോജിച്ച റബർ ഇനം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളുണ്ട്. സംശയനിവാരണത്തിനും അവസരമുണ്ട്.
ആദ്യം ഇംഗ്ലിഷിൽ ഇറക്കിയ ആപ്, കർഷകരുടെ നിർദേശങ്ങൾ ഉൾപ്പെടെ ചേർത്തു പരിഷ്കരിച്ച് മലയാളത്തിലാക്കിയിരുന്നു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business English Summary: CRISP app now provides real-time rubber prices.
This updated mobile application from the Rubber Board offers farmers comprehensive information on rubber cultivation and market trends.
mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-agriculture-rubberboard mo-technology-app 6u09ctg20ta4a9830le53lcunl-list 5m4q5a6mrugvtu19sqjh2msqa5
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]