
ആദിവാസി യുവാവ് ബന്ധുവീട്ടിൽ മരിച്ച നിലയിൽ; സഹോദരൻ ജീവനൊടുക്കിയത് രണ്ടാഴ്ച മുൻപ്: ദുരൂഹത
ചക്കിട്ടപാറ∙ മുതുകാട് കുളത്തൂർ ആദിവാസി ഉന്നതിയിലെ യുവാവിനെ ബന്ധുവീട്ടിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂർ വിൽസന്റെ മകൻ ബിനു (17) ആണു മരിച്ചത്.
സാംസ്കാരിക നിലയത്തിനു സമീപമുള്ള ബന്ധു ചെമ്പന്റെ വീട്ടിലെ ജനലിൽ കാൽ നിലത്തു കുത്തിയ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ മേയ് 20ന് ബിനുവിന്റെ ജ്യേഷ്ഠൻ വിപിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
4 വർഷം മുൻപ് ബിനുവിന്റെ മറ്റൊരു സഹോദരനെയും അമ്മയെയും വീടിനടുത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് മൂത്ത മകൻ സുനിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. തുടർച്ചയായുള്ള മരണങ്ങൾ കൊലപാതകമാണെന്നും ലഹരി വസ്തുക്കളുടെ അമിത ഉപയോഗമാണു സംഭവത്തിനു പിന്നിലെന്നും ആരോപിച്ച് ബിനുവിന്റെ മൃതദേഹം അഴിക്കാൻ നാട്ടുകാർ സമ്മതിച്ചില്ല.
ഫൊറൻസിക് സംഘം പരിശോധന നടത്തിയ ശേഷം തുടർ നടപടി സ്വീകരിച്ചാൽ മതിയെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]