
<p>ആലപ്പുഴ: മുല്ലയ്ക്കൽ ക്ഷേത്രത്തിന് സമീപം വീട് തീ കത്തിനശിച്ചു. മുല്ലയ്ക്കൽ ബ്രാഹ്മണ സമൂഹ മoത്തിലെ അരവിന്ദിന്റെ ഓടുമേഞ്ഞ വീടാണ് ഇന്ന് വൈകിട്ട് ഏഴോടെ തീകത്തിനശിച്ചത്. എസ്ഡി കോളേജിലെ ജീവനക്കാരനായ അരവിന്ദും കുടുംബവും പുറത്തുപോയ സമയത്തായിരുന്നു തീ പിടുത്തമുണ്ടായത്.</p><p>സമീപത്തെ കടക്കാർ അഗ്നിശമന സേനയെ അറിയിക്കുകയും അവർ എത്തി, മറ്റു വീടുകളിലേയ്ക്ക് തീ പടരാതെ അണയ്ക്കുകയും ചെയ്തു. അരവിന്ദിന്റെ വീട് പൂർണ്ണമായി കത്തിനശിച്ചു. തീപിടിത്തകാരണം വ്യക്തമല്ല.</p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]