
വളരെ മനോഹരമായ ഒരു കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 41 വർഷങ്ങൾക്ക് മുമ്പ് ഒരു യുവാവ് തന്റെ ഭാവി അമ്മായിഅച്ഛന് എഴുതിയതാണ് ഈ കത്ത്.
നിങ്ങളുടെ മകളെ ഞാൻ വിവാഹം കഴിക്കട്ടെ’ എന്നാണ് കത്തിൽ ചോദിക്കുന്നത്. ഓൺലൈനിൽ വലിയ രീതിയിലാണ് കത്ത് ശ്രദ്ധിക്കപ്പെട്ടത്. 1984 -ലാണ് ഈ കത്ത് എഴുതിയിരിക്കുന്നത്.
കത്ത് റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്ന യുവാവിന്റെ അച്ഛനാണ് കത്ത് എഴുതിയിരിക്കുന്നത്. അന്ന് അദ്ദേഹത്തിന് 30 വയസായിരുന്നു പ്രായം.
സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. കോളേജിൽ ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന സമയത്ത് അവിടെ ഡിഗ്രിക്ക് പഠിക്കുന്ന പെൺകുട്ടിയുമായി അന്ന് അദ്ദേഹം പ്രണയത്തിലായിരുന്നു. തന്റെ അച്ഛൻ ദില്ലിയിൽ നിന്നുള്ളയാളും അമ്മ ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നുള്ളയാളും ആയിരുന്നു എന്ന് യുവാവ് കുറിക്കുന്നു.
അച്ഛന് ഇപ്പോൾ 70 വയസ്സായി. അമ്മയ്ക്ക് 65 വയസ്സും.
അടുത്തിടെയാണ് അവർ തങ്ങളുടെ 40 -ാം വിവാഹ വാർഷികം ആഘോഷിച്ചത്. ‘ജയ് ജോഹർ’ എന്ന ആശംസയോടെയാണ് ഈ കത്ത് തുടങ്ങുന്നത്. ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസി സമൂഹങ്ങൾ പരമ്പരാഗതമായി ഉപയോഗിക്കുന്നതാണ് ഈ ഭാഷ.
അമ്മയുടെ മാതൃഭാഷയിലാണ് കത്ത് എഴുതിയിരിക്കുന്നത്. ആ ഭാഷ തന്റെ അച്ഛൻ അമ്മയിൽ നിന്നാണ് പഠിച്ചത് എന്നും കത്ത് പങ്കുവച്ച് റെഡ്ഡിറ്റ് യൂസർ പറയുന്നു.
കത്തിൽ തനിക്ക് അവളോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. സർക്കാർ ജോലിയുള്ളതുകൊണ്ട് തന്നെ തനിക്കിപ്പോൾ സാമ്പത്തികമായി സ്ഥിരതയുണ്ട് എന്നും വിവാഹത്തിന് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.
Found 41-year-old letter written by my dad to my maternal grandfather seeking his permission for a love marriage🤣
byu/Rich-Arrival-1427 inindiasocial
ഭാവി അമ്മായിഅച്ഛനെ ‘അങ്കിൾ’ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്.
‘ഈ കത്ത് വായിക്കുമ്പോൾ ദേഷ്യം വന്നേക്കാം. എന്നാൽ, ഞാൻ നിങ്ങളുടെ മകളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്’ എന്നും കത്തിൽ പറയുന്നുണ്ട്.
‘നിങ്ങളുടെ അനുവാദമില്ലാതെ ഞങ്ങൾ ഒരുപടി പോലും മുന്നോട്ട് വയ്ക്കില്ല. നിങ്ങളുടെ അനുഗ്രഹം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്റെ കൂടെ ജീവിക്കാൻ തുടങ്ങിയാൽ അവൾക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവില്ല. അങ്കിളിന്റെയും ആന്റിയുടെയും അനുഗ്രഹം വേണം’ എന്നും കത്തിൽ എഴുതിയിട്ടുണ്ട്. അതിമനോഹരമായ ഈ കത്ത് വായിച്ച് അനേകങ്ങളാണ് കമന്റ് നൽകിയത്.
കമന്റുകളിലൊന്നിൽ ഒരാൾ, ‘എന്തായിരുന്നു ഈ കത്തിനോട് നിങ്ങളുടെ മുത്തച്ഛന്റെ പ്രതികരണം’ എന്ന് ചോദിച്ചിട്ടുണ്ട്. അതിനുള്ള മറുപടിയായി, മുത്തച്ഛൻ അച്ഛന്റെ വീട്ടുകാരോട് സംസാരിച്ചു എന്നും പിറ്റേവർഷം അവരുടെ വിവാഹം കഴിഞ്ഞു എന്നും യുവാവ് കുറിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]