ട്രോളിങ് നിരോധനം: ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
തിരുവനന്തപുരം∙ സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് പ്രതിനിധികളുടെയും സാമൂഹ്യ, രാഷ്ട്രീയ, തൊഴിലാളി സംഘടനാ നേതാക്കളുടെയും യോഗം ചേർന്നു. ട്രോളിങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം നടത്തിയ എല്ലാ മുന്നൊരുക്കങ്ങളും ഈ വർഷവും നടത്തുമെന്ന് കലക്ടർ അറിയിച്ചു.
ട്രോളിങ് നിരോധന മുന്നൊരുക്കങ്ങൾ സംബന്ധിച്ച് വിഴിഞ്ഞം, മുതലപ്പൊഴി ഹാർബറുകളുമായി ബന്ധപ്പെട്ടുള്ള ജലഅതോറിറ്റി, കെഎസ്ഇബി, കെഎസ്ആർടിസി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശങ്ങൾ നൽകി. വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ജൂൺ 5ന് സബ് കലക്ടർ, എഡിഎം എന്നിവരുടെ നേതൃത്വത്തിൽ പ്രദേശികതല യോഗങ്ങൾ ചേരാനും തീരുമാനമായി.
തിരുവനന്തപുരം ജില്ലയിലെ തീരദേശങ്ങളിലെ ക്രമസമാധാന പ്രശ്നങ്ങളും ചർച്ച ചെയ്തു. സബ് കലക്ടർ ഒ.വി.ആൽഫ്രഡ്, എഡിഎം ജി.ശ്രീകുമാർ, തിരുവനന്തപുരം റൂറൽ പൊലീസ് മേധാവി കെ.എസ്.സുദർശൻ, ഡിസിപി ഫറാഷ്, ഷിഷറീസ്, ഹാർബർ എൻജിനിയറിങ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ്, മത്സ്യഫെഡ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]