
പാലക്കാട്: അട്ടപ്പാടിയില്‍ ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലമാറ്റം. അഗളിയിലെയും കോട്ടത്തറയിലെയും 14 ഡോക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്. പകരം ഡോക്ടര്‍മാര്‍ എത്താത്തതിനാല്‍ ആദിവാസികള്‍ ഉള്‍പ്പെടെ രോഗികള്‍ ദുരിതത്തിലാണ്. അടുത്തയാഴ്ചയോടെ പുതിയ ഡോക്ടര്‍മാര്‍ എത്തുമെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു.
നവജാത ശിശുമരണവും ഗര്‍ഭസ്ഥ ശിശുമരണവും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശമാണ് അട്ടപ്പാടി. ഇവിടെയാണ് പകരം നിയമനം നടത്താതെ ഡോക്ടര്‍മാരെ കൂട്ടമായി സ്ഥലം മാറ്റിയിരിക്കുന്നത്. കോട്ടത്തറ ആശുപത്രിയില്‍ നാല് ശിശുരോഗ വിദഗ്ധരാണ് വേണ്ടത്. മൂന്ന് ഡോക്ടര്‍മാരാണ് നിലവിലുണ്ടായിരുന്നത്. ഇതില്‍ രണ്ട് പേര് സ്ഥലം മാറി പോയി. ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഇപ്പോഴുള്ളത്. രണ്ട് ഗൈനക്കോളജിസ്റ്റുകളില്‍ ഒരാള്‍ സ്ഥലം മാറി പോയി. ജനറല്‍ മെഡിസന് വിഭാഗത്തിലെ ഒരു ഡോക്ടര്‍, അത്യാഹിത വിഭാഗത്തിലെ മൂന്ന് ഡോക്ടര്‍മാര്‍, വാര്‍ഡിലെ രണ്ട് ഡോക്ടര്‍മാരും സ്ഥലമാറ്റ പട്ടികയിലുണ്ട്.
ഡോക്ടര്‍ക്ക് 24 മണിക്കൂറും തുടര്‍ച്ചയായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ മറ്റുള്ള ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്. 12 കൊടും വളവുകളുള്ള അട്ടപ്പാടി ചുരം കടന്ന് 50 കിലോമീറ്റര്‍ വേണം മണ്ണാര്‍ക്കാട്ടെ ആശുപത്രിയിലെത്താന്‍. പാലക്കാട് നഗരത്തിലുള്ള ജില്ലാ ആശുപത്രിയിലെത്താന്‍ രണ്ടര മണിക്കൂര്‍ സഞ്ചരിക്കണം. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഏഴ് ഡോക്ടര്‍മാര്‍ക്കും സ്ഥലമാറ്റമാണ്. ഹെഡ് നേഴ്സുമാരെ മാറ്റിയിട്ടും പകരം നിയമനമായിട്ടില്ല.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]