
കാടിറങ്ങുന്ന ഭീകരത; ഒളികല്ലിലും പരിസരങ്ങളും കാട്ടാന ഭീതിയിൽ ജനങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടശേരിക്കര ∙ പടക്കം പൊട്ടിച്ചാലും കാടു കയറാതെ കാട്ടാനകൾ. ഞായറാഴ്ച രാത്രി 8 മണിയോടെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനകളെ ജനം കാടു കയറ്റിയത് ഇന്നലെ പുലർച്ചെ ഒന്നരയ്ക്ക്. ഒളികല്ലിലും പരിസരങ്ങളിലുമാണ് ആന ഭീതിയിൽ ജനം കഴിയുന്നത്.ബൗണ്ടറി, ചെമ്പരത്തിമൂട്, ആർക്കേമൺ, താമരപ്പള്ളി തോട്ട,ം മിച്ചഭൂമി കോളനി, ഒളികല്ല്, കുമ്പളത്താമൺ എന്നിവിടങ്ങളിലാണ് കാട്ടാനകളെത്തുന്നത്. ജനങ്ങൾ യോഗം ചേർന്ന് എംഎൽഎക്കും എംപിക്കും നിവേദനം നൽകാൻ തീരുമാനിച്ചിരുന്നു. ഇതേ തുടർന്ന് പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ട് വനപാലകരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തിരുന്നു.പിന്നീടാണ് രാത്രി കാവലിനു വനപാലക സംഘത്തെ നിയോഗിച്ചത്.
ചിറ്റാറിൽ നിന്ന് വനപാലകരെത്തുന്ന താമസമൊഴിവാക്കാൻ വടശേരിക്കര നിന്നുള്ള 2 സംഘങ്ങൾ സ്ഥലത്തു ക്യാംപ് ചെയ്യാനാണ് അദ്ദേഹം നിർദേശിച്ചത്. എന്നാൽ, ഒരു സംഘം മാത്രമേ ചെമ്പരത്തിമൂട് ഭാഗത്തെത്തുന്നുള്ളൂവെന്ന് നാട്ടുകാർ പറയുന്നു. ഞായറാഴ്ച രാത്രി ആനയിറങ്ങിയപ്പോൾ വനപാലകരുടെ സാന്നിധ്യമില്ലാത്തത് ചർച്ചയായിരുന്നു. കുമ്പളത്താമണ്ണിൽ പോയെന്നാണ് ഇതിനു വനപാലകർ നൽകിയ മറുപടി.ഒളികല്ല് ഭാഗത്ത് ആനയിറങ്ങിയാൽ വനപാലകരെത്തുന്നില്ലെന്നു പരാതിയുണ്ട്. അവർ വടശേരിക്കര ടൗണിലേക്ക് ആന പോകാതിരിക്കാനുള്ള മാർഗമാണു നോക്കുന്നതെന്ന് ഒളികല്ല് നിവാസികൾ പറയുന്നു.ഞായറാഴ്ച രാത്രി ഒളികല്ലിൽ ആനകളെത്തിയപ്പോൾ നാട്ടുകാർ സംഘടിച്ച് ഓടിക്കുകയായിരുന്നു. മൂന്നര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് ആനകളെ വനത്തിൽ കയറ്റിയത്.