
ട്യൂഷൻ കഴിഞ്ഞു മടങ്ങിയ പെൺകുട്ടികൾക്കു നേരെ നഗ്നതാപ്രദർശനം, തട്ടിക്കൊണ്ടുപോകാൻ ശ്രമം: യുവാവ് അറസ്റ്റിൽ
കൊച്ചി ∙ വൈകിട്ട് ട്യൂഷൻ കഴിഞ്ഞു മടങ്ങുകയായിരുന്ന 10 വയസ്സുള്ള രണ്ടു പെൺകുട്ടികൾക്കു നേരെ നഗ്നതാപ്രദർശനം നടത്തുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മലപ്പുറം ചങ്ങരംകുളം പന്താവൂർ ചെറുപറമ്പിൽ കെ.ബി.സുധീഷ്(25) ആണ് പിടിയിലായത്.
ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി. എറണാകുളത്ത് ദോശമാവ് വിതരണം ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരനാണ്.
പെപ്പർ സ്പ്രേ അടിച്ച് മോഷണം നടത്തിയതിനു പാലാരിവട്ടം പൊലീസ് എടുത്ത കേസിൽ പ്രതിയാണ് സുധീഷ്.
പാലാരിവട്ടത്ത് നിന്നാണ് പനങ്ങാട് പൊലീസ് ഇയാളെ പിടികൂടിയത്. കുട്ടികളെ തട്ടിക്കൊണ്ടു പോകാനായിരുന്നു ഇയാളുടെ ശ്രമമെന്നും പിന്തുടർന്ന് വീടു വരെയെത്തി യുവാവ് ഭീഷണി മുഴക്കിയതായും കുട്ടികളിലൊരാളുടെ പിതാവ് ആരോപിച്ചിരുന്നു.
28നു വൈകിട്ടായിരുന്നു സംഭവം. ഇയാൾ നഗ്നതാ പ്രദർശനം നടത്തുന്നതും ഒരു വീടിന്റെ ഗേറ്റിനരികിൽ വന്ന് നിൽക്കുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങളും വാഹനവും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
നഗ്നതാ പ്രദർശനത്തിനു ശേഷം കുട്ടികളെ വഴിയിൽ തടഞ്ഞു നിർത്തി മിഠായി നൽകി പ്രലോഭിപ്പിക്കാൻ റെയിൻകോട്ടും ഹെൽമറ്റും ധരിച്ചെത്തിയ ഇയാൾ ശ്രമിച്ചിരുന്നു. രക്ഷപ്പെടാൻ മാർഗമില്ലാതെ നിന്ന കുട്ടികളിൽ ഒരാളുടെ സമയോചിത നീക്കമാണ് രക്ഷപെടാൻ സഹായിച്ചത്.
ഒരു മിഠായി കൂടി വേണമെന്ന് കുട്ടി പറഞ്ഞപ്പോൾ യുവാവ് എടുക്കാൻ തിരിഞ്ഞ തക്കത്തിനു കുട്ടികൾ ഓടി രക്ഷപ്പെട്ട് വീട്ടിലെത്തി വിവരം ധരിപ്പിക്കുകയായിരുന്നു. കുട്ടികളെ പിന്തുടർന്നാണ് ഇയാൾ വീടിന്റെ ഗേറ്റ് വരെ എത്തിയതും ഭീഷണി മുഴക്കിയതും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]