
വി.വി.പ്രകാശിന്റെ വീട്ടിലെത്തി വോട്ടഭ്യർഥിച്ച് പി.വി.അൻവർ; എന്നും കോൺഗ്രസിനൊപ്പമെന്ന് ഭാര്യ സ്മിത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം∙ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി. പ്രകാശിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. മലപ്പുറം ഡിസിസി മുൻ പ്രസിഡന്റായിരുന്ന വി.വി.പ്രകാശ്, 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ അൻവറിനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി ആയിരുന്നു. വോട്ടെണ്ണലിനു രണ്ടുദിവസം മുൻപായിരുന്നു പ്രകാശിന്റെ അപ്രതീക്ഷിത മരണം. വി.വി.പ്രകാശിന്റെ ഭാര്യ സ്മിതയോടും മക്കളോടും അന്‍വര്‍ വോട്ട് അഭ്യർഥിച്ചു.
എന്നും നില്‍ക്കുമെന്ന് സ്മിത പിന്നീട് പ്രതികരിച്ചു. ‘‘വി.വി.പ്രകാശ് മരിച്ചപ്പോള്‍ പുതപ്പിച്ചത് കോണ്‍ഗ്രസ് പതാകയാണ്. ആ പാര്‍ട്ടി തന്നെയായിരിക്കും ഞങ്ങളുടെ മരണംവരെയും. ഞങ്ങള്‍ എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമാണ്. അതില്കൂടുതല് ഒന്നും പറയാനില്ല.’’– സ്മിത പറഞ്ഞു.