
തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ 57 കുട്ടികള്‍ പഠനത്തിന്റെ ലോകത്തേക്ക്
തിരുവനന്തപുരം ∙ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആസ്ഥാനമായ തിരുവനന്തപുരത്തുനിന്ന് ഇത്തവണ സ്കൂളുകളിൽ എത്തിയത് 57 കുട്ടികള്‍. ആദ്യമായാണ് ഇത്രയും കുട്ടികൾ സ്കൂളിൽ പ്രവേശനം നേടുന്നത്.
കുട്ടികൾക്ക് എ.എ.റഹിം എംപി ഉപഹാരങ്ങളും മധുരവും നൽകി സ്കൂളിലേക്ക് യാത്രയാക്കി. ശിശുക്ഷേമ സമിതി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി അരുൺഗോപി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അരുൺഗോപിയുടെ കൈ പിടിച്ചാണ് എൽകെജി, യുകെജി വിഭാഗങ്ങളിലേക്ക് 15 പേരും ഒന്നാം ക്ലാസിലേക്ക് 7 പേരും സ്കൂളുകളിൽ എത്തിയത്. 2 മുതൽ പ്ലസ് ടു വരെ ക്ലാസുകളിലായി മറ്റു 34 കുട്ടികളും ഇവർക്കൊപ്പം സ്കൂളിലെത്തി.
15 പേർ പട്ടം ഗേൾസിലും 42 പേർ മോഡൽ എൽപിഎസിലുമാണ്. കൊല്ലം ശിശുക്ഷേമ സമിതിയിൽ നിന്ന് 17 കുട്ടികളും ആലപ്പുഴയിൽ അഞ്ചും പത്തനംതിട്ടയിലും മലപ്പുറത്തും 9 വീതവും എറണാകുളത്ത് ഒന്നും പാലക്കാട് ഏഴും കോഴിക്കോടും കാസർകോടും 4 കുട്ടികൾ വീതവും സ്കൂളുകളിൽ എത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]