
ബസ് സ്റ്റാൻഡ് ചുമരിലെ കോൺക്രീറ്റ് താഴേക്ക്; ഭീതിയിൽ യാത്രക്കാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മല്ലപ്പള്ളി ∙ പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ ചുമരിലെ കോൺക്രീറ്റ് അടർന്നു വീഴുന്നത് അപകടഭീഷണിയായി.പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന്റെ വരാന്തയുടെ ചുമരിൽനിന്നാണ് കോൺക്രീറ്റ് അടർന്നു വീഴുന്നത്.തിങ്കളാഴ്ച വൈകിട്ട് ആറേകാലോടെ കോൺക്രീറ്റ് കുറേഭാഗങ്ങൾ അടർന്നു വീണു.ഇരിപ്പിടത്തിൽ ആൾക്കാർ ഉണ്ടായിരുന്നുവെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണ്.പെരുമ്പെട്ടി നെടുമ്പാറ ജോഷിയുടെ മൊബൈൽഫോണിലേക്കാണ് കോൺക്രീറ്റിന്റെ അവശിഷ്ടം വീണത്. ഫോണിന് കേടുപാടുകൾ സംഭവിച്ചു.താലൂക്കിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്നതിന് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് ഷോപ്പിങ് കോംപ്ലക്സിന്റെ വരാന്തയിലാണ്. ഇവർക്കായി പലയിടങ്ങളിൽ ഇരിപ്പിടങ്ങളും ക്രമീകരിച്ചിട്ടുണ്ട്.ഇവിടങ്ങളിൽ യാത്രക്കാർ വിശ്രമിക്കുന്നത് ഭീതിയോടെയാണ്. വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ ഭീഷണിയാണ്. യഥാസമയം കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്താത്തതാണു കോൺക്രീറ്റ് പൊളിയാൻ കാരണമെന്നും വ്യാപാരികളും യാത്രക്കാരും ആരോപിക്കുന്നു.മുൻപ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നു കോൺക്രീറ്റ് അടർന്നു വീണിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു.അപകടഭീതിയില്ലാതെ കെട്ടിടത്തിന്റെ വരാന്തയിൽ ബസ് കാത്തുനിൽക്കുന്നതിനും വ്യാപാര സ്ഥാപനങ്ങളിലേക്കു എത്തുന്നതിനും സൗകര്യമൊരുക്കണമെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം.