നീണ്ടുനീണ്ട് നിർമാണം; 2 വർഷമായിട്ടും പൂർത്തിയാകാതെ നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനെ അമൃത് ഭാരത് സ്റ്റേഷനാക്കാൻ വേണ്ടി നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് ഒച്ചിഴയുന്ന വേഗം. 2 വർഷം മുൻപ് തുടങ്ങിയ നിർമാണം പകുതി പോലുമായില്ല.
അതേസമയം നെയ്യാറ്റിൻകര സ്റ്റേഷനൊപ്പം നിർമാണം ആരംഭിച്ച ചിറയിൻകീഴ് സ്റ്റേഷന്റെ പണികൾ പൂർത്തിയായി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷകത്തോടനുബന്ധിച്ചാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി റെയിൽവേ തുടങ്ങിയത്.
തിരുവനന്തപുരം ഡിവിഷനിൽ ചിറയിൻകീഴിനെയും നെയ്യാറ്റിൻകരയെയുമാണ് തിരഞ്ഞെടുത്തത്. സ്റ്റേഷനിലേക്കു രണ്ട് കവാടങ്ങളും 4 പ്ലാറ്റ്ഫോമുകളും അവയെ ബന്ധിപ്പിക്കുന്ന ഫുട്ഓവർ ബ്രിജും കാർ, ഇരുചക്ര വാഹന പാർക്കിങ്ങും എല്ലാമായി സമഗ്രവികസനം ലക്ഷ്യമിട്ടതായിരുന്നു അമൃത് ഭാരത് പദ്ധതി.
ആശുപത്രി ജംക്ഷനിൽ നിന്ന് ഇരുമ്പിൽ റോഡിന് എതിർവശത്തായി രണ്ട് വഴികളും കവാടങ്ങളും ഇനി നിർമിക്കണം. രണ്ടിടത്തായി കാർ പാർക്കിങ്ങും ഒരിടത്ത് ഇരുചക്ര വാഹന പാർക്കിങ് യാഡുമാണ് ഇതുവരെ നിർമാണം പൂർത്തീകരിച്ചത്.
പ്ലാറ്റ്ഫോം നിർമാണവും ഫുട്ഓവർ ബ്രിജിന്റെ നിർമാണവും ഇഴഞ്ഞുനീങ്ങുകയാണ്. നെയ്യാറ്റിൻകരയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളിൽ ഭൂരിഭാഗത്തെയും മറ്റെവിടെയോ ജോലി ചെയ്യാൻ മാറ്റിയെന്നാണ് അറിയുന്നത്.
തൊഴിലാളികൾ കുറഞ്ഞതാണ് നിർമാണത്തിന്റെ വേഗം കുറയാൻ കാരണം. പ്രതികൂല കാലാവസ്ഥയും നിർമാണത്തെ ബാധിക്കുന്നുണ്ട്.
യാത്രക്കാരും നാട്ടുകാരും ദുരിതത്തിൽ
നിർമാണം നീളുന്നത് കാരണം ഏറെ ദുരിതത്തിലായിരിക്കുന്നത് റെയിൽവേ സ്റ്റേഷനു സമീപം താമസിക്കുന്നവരാണ് കച്ചവടക്കാരും ബുദ്ധിമുട്ടുന്നുണ്ട്. ചെളിയും പൊടിയും നിറഞ്ഞ റോഡ് നാട്ടുകാർക്ക് തലവേദനയാണ്.
റെയിൽവേ സ്റ്റേഷന് സമീപത്തെ കണിച്ചാംകോട് പ്രദേശത്തുള്ളവരും റെയിൽവേ സ്റ്റേഷനു മുന്നിൽ നിന്ന് കൂട്ടപ്പനയിലേയ്ക്കു പോകുന്ന റോഡിന് സമീപത്തെ വീട്ടുകാരുമാണ് കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. കാൽനടയായി എത്തുന്ന ട്രെയിൻ യാത്രക്കാരും ചെളിക്കുളമായ റോഡിലൂടെ വേണം നടന്നുപോകാൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]