
ഫാ. ഡോ. ബിജു ജോസഫ് ദേവഗിരി കോളജ് പ്രിൻസിപ്പൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ ദേവഗിരി സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളജ് പ്രിൻസിപ്പലായി ഫാ. ഡോ. ബിജു ജോസഫ് ചക്കാലയിൽ സിഎംഐ ചാർജെടുത്തു. സിഎംഐ കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻസ് അംഗമായ ഫാ. ബിജു ജോസഫ് നിലവിൽ കോളജിലെ ഇക്കണോമിക്സ് വിഭാഗം വകുപ്പ് മേധാവിയും അസോസിയേറ്റ് പ്രഫസറുമാണ്.
ഇക്കണോമിക്സ്, മാനേജ്മെന്റ്, സൈക്കോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദദാരിയായ ഫാ. ബിജു, നിയമ ബിരുദദാരിയുമാണ്. കണ്ണൂർ സർവകലാശാലയിൽ നിന്ന് അഗ്രികൾച്ചറൽ ഇക്കണോമിക്സിൽ പിഎച്ച്ഡി നേടി. ദേവഗിരി കോളജ് മാനേജർ, അഡ്മിനിസ്ട്രേറ്റർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
കണ്ണൂർ പൈസക്കരി ചക്കാലയിൽ ജോസഫ്-അച്ചാമ്മ ദമ്പതികളുടെ മൂത്ത മകനാണ്. സിസ്റ്റർ ആനീസ് ചക്കാലയിൽ (എഫ്സിസി), മനോജ് ജോസഫ് (ദേവഗിരി കോളജ്), സിസ്റ്റർ മെറിൻ ജോസ് (എസ്എച്ച്) (ജർമ്മനി), സിസ്റ്റർ റെജീന റോസ് (എസ്എച്ച്) (പുലിക്കുരുമ്പ), ജിൻസി ജോസഫ് (ഡൽഹി) എന്നിവർ സഹോദരങ്ങളാണ്.