
ആദ്യമായി സ്കൂളിൽ പോകുന്ന കുട്ടികൾക്ക് സമ്മാനവുമായി പഞ്ചായത്ത് മെമ്പർ
മണർകാട് ∙ ആദ്യമായി സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് അവരുടെ തന്നെ ഫോട്ടോ പതിപ്പിച്ച നെയിം സ്ലിപ്പും കളറിങ് കിറ്റും സമ്മാനമായി നൽകി പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ജാക്സൺ മാത്യു. ഓരോ കുട്ടികളുടെയും വീടുകളിലെത്തിയാണ് ഇവ വിതരണം ചെയ്തത്.
‘വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്ന് സ്കൂളിന്റെ വിശാലമായ അങ്കണത്തിലേക്ക് ആദ്യ ചുവടുകൾ വയ്ക്കാൻ അവർ ഒരുങ്ങുകയാണ്. പുസ്തകങ്ങളിലെ അറിവിനോടൊപ്പം പ്രായോഗികതയും പരിസ്ഥിതി ബോധവും സാമൂഹിക ഉത്തരവാദിത്വവുമുള്ള പൗരന്മാരായി അവർക്ക് വളർന്ന് വരാൻ കഴിയട്ടെ.
കളിക്കളങ്ങളും കലാപ്രവർത്തങ്ങളും അവരുടെ ലഹരിയാവട്ടെ. ഇതൊക്കെ ചേരുന്ന സർഗാത്മക ബാല്യമാണ് സമൂഹത്തിനാവശ്യം’ – ജാക്സൺ മാത്യു പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]