തെരുവുനായ്ക്കൾ ഓടിച്ചു കൊണ്ടുവന്ന മാനിനെ വേട്ടയാടി ഇറച്ചിയാക്കി: 4 പേർ അറസ്റ്റിൽ
ബത്തേരി ∙ തെരുവുനായ്ക്കൾ ഓടിച്ചു കൊണ്ടുവന്ന മാനിനെ വേട്ടയാടി ഇറച്ചിയാക്കിയ 4 പേർ അറസ്റ്റിൽ. നൂൽപ്പുഴ മുക്കുത്തിക്കുന്ന് സ്വദേശികളായ പി.എസ്.
സുനിൽ (59), പുത്തൂർ കൊല്ലി രാധാകൃഷ്ണൻ (48), വാളം വയൽ രാമയ്യൻ (62), ടി.എസ്. സന്തോഷ് (56) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് 50 കിലോയോളം മാനിറച്ചിയും ആയുധങ്ങളും പിടിച്ചെടുത്തു. മുക്കുത്തിക്കുന്ന് ഭാഗത്ത് കാട്ടുമൃഗങ്ങളെ പിടിക്കാൻ സ്ഥാപിച്ചതെന്ന് കരുതുന്ന കെണിയിൽ കുടുങ്ങിയ മാനിനെ നാട്ടുകാരിൽ ചിലർ ഇന്നലെ രാവിലെ കുടുക്ക് ഒഴിവാക്കി കാട്ടിലേക്ക് തുരത്തിയിരുന്നു. തെരുവുനായ്ക്കളാണ് മാനിനെ ഓടിച്ചു കൊണ്ടുവന്നത്.
നിസ്സാര പരുക്കുകളോടെ മുക്കുത്തിക്കുന്ന് വനമേഖലയിൽ അലഞ്ഞ മാനിനെ പിന്നീട് നാൽവർ സംഘം പിടികൂടുകയായിരുന്നു. കൊന്ന് ഇറച്ചിയാക്കിയ ശേഷം സുനിലിന്റെ വീട്ടിലെത്തിച്ച് ഒരു ഭാഗം കറി വച്ചു കൊണ്ടിരിക്കെ വിവരമറിഞ്ഞ് വനപാലകരെത്തുകയായിരുന്നു പാചകം ചെയ്ത ഇറച്ചിയും ആയുധങ്ങളും ബക്കറ്റുകളിൽ സൂക്ഷിച്ച വേവിക്കാത്ത ഇറച്ചിയും പിടിച്ചെടുത്തു അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സഞ്ജയ് കുമാർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ മുരളീധരൻ എന്നിവർ നേതൃത്വം നൽകി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]