തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകി പ്രിയ വർഗീസ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ എതിർകക്ഷികൾ അപ്പീൽ നൽകിയാൽ തൻ്റെ വാദം കേൾക്കാതെ കോടതി തീരുമാനം എടുക്കരുതെന്നാണ് തടസ്സഹർജിയിൽ പ്രിയ വർഗീസിന്റെ ആവശ്യം.
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസർ നിയമനത്തിൽ ഡോ. പ്രിയാ വർഗീസിന് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിറക്കിയിരുന്നു. പ്രിയക്ക് നിയമനം നൽകിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. യോഗ്യതയായി എട്ട് വർഷം അധ്യാപനം പരിചയം വേണമെന്നിരിക്കെ തന്റെ ഗവേഷണകാലവും നാഷണൽ സർവീസ് സ്കീമിലെ ഡയറക്ടർ ഓഫ് സ്റ്റുഡന്റെസ് സർവീസിലെ പ്രവർത്തനകാലവും അധ്യാപന പരിചയമായി പ്രിയ ഉൾപ്പെടുത്തിയതാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച് 2022ൽ തള്ളിയത്. ഈ ഉത്തരവ് ചോദ്യം ചെയ്ത് പ്രിയാ വർഗീസ് നൽകിയ ഹർജീയിലാണ് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ നിന്നും അനുകൂല ഉത്തരവ് വന്നത്.
ഒരു അധ്യാപികയുടെ പിഎച്ച്ഡി കാലവും,ഡെപ്യുട്ടേഷനും അധ്യാപന പരിചയമായി കാണാൻ കഴിയുമോ എന്നതാണ് പ്രിയാ വർഗീസിന്റെ നിയമനത്തിൽ ഏറ്റവും പ്രധാനമായി ചർച്ചചെയ്യപ്പെട്ടത്. ഗവേഷണവും, വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ പദ്ധതികളുടെ ഭാഗമാകുന്നതും അധ്യാപന പരിചയത്തിൽ നിന്നും മാറ്റിനിർത്തേണ്ടതല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. അധ്യാപികയുടെ എൻഎസ്എസ് ചുമതലയും, ഗവേഷണ കാലയളവും അധ്യാപന പരിചയമല്ലെന്ന് കണ്ടെത്തുന്നതിന് മുന്നേ യുജിസി അംഗീകൃത ഗവേഷണ പ്രോഗ്രാമുകൾ ഏതൊക്കെയെന്ന് സിംഗിൾ ബഞ്ച് വിലയിരുത്തണമായിരുന്നുവെന്ന് -ഡിവിഷൻ ബഞ്ച് ഉത്തരവിൽ പറയുന്നു.
The post അപ്പീൽ നൽകിയാൽ തന്റെ വാദം കേൾക്കണമെന്ന് ആവശ്യം; സുപ്രീംകോടതിയിൽ തടസ്സ ഹർജിയുമായി പ്രിയ വർഗീസ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]