തന്റെ സിനിമകള്‍ക്കു നേരെ ആക്രമണങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് നടന് ദിലീപ്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ എടുത്തിട്ട് ഉടുക്കപ്പെടുന്ന ആളാണ് താനെന്നും സിനിമ ഇറങ്ങുന്നതിനു മുമ്പേ റിവ്യൂസ് പുറത്തുവരാറുണ്ടെന്നും താരം പറഞ്ഞു. പുതിയ ചിത്രമായ വോയിസ് ഓഫ് സത്യനാഥന് ട്രെയിലര്‍ റിലീസ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ദിലീപ്.
”കുറേ നാളുകള്‍ക്ക് ശേഷമാണ് എന്റെ ഒരു സിനിമ തിയറ്ററില്‍ വരുന്നത്. എല്ലാം നിങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്. ഈ സിനിമ തമാശയിലൂടെയാണ് നീങ്ങുന്നതെങ്കിലും ചിത്രത്തിന്റെ ആശയം വളരെ സീരിയസാണ്. നര്‍മത്തില്‍ കൂടെയാണ് അതും പറയുന്നത്. ഒരുപാട് അവകാശ വാദങ്ങളൊന്നും പറയുന്നില്ല, ഈ സിനിമ നിങ്ങളെ രസിപ്പിക്കും എന്നാണ് വിശ്വാസം.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ‘എടുത്തിട്ട് ഉടുത്ത’ അവസ്ഥ ഉണ്ടായിട്ടുള്ള ആളാണ് ഞാന്‍. എന്റെ സിനിമകള്‍ വരുമ്പോഴും അതുപോലുള്ള ആക്രമണങ്ങള്‍ ഉണ്ടാകും. സിനിമ ഇറങ്ങുന്നതിനു മുമ്പേ റിവ്യുവും കാര്യങ്ങളും പുറത്തുവിടും. പക്ഷേ എന്റെ പ്രിയപ്പെട്ട എന്നെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രം തിയറ്ററില്‍ വന്നു കാണുമെന്ന് വിശ്വസിക്കുന്നു. നിങ്ങളാണ് എന്റെ ശക്തി.”-ദിലീപ് പറഞ്ഞു.
The post ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ എടുത്തിട്ട് ഉടുത്ത ആള് താനാണെന്ന് നടന് ദിലീപ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]