
കോഴിക്കോട് ജില്ലയിൽ ഇന്ന് (28-05-2025); അറിയാൻ, ഓർക്കാൻ
കാലാവസ്ഥ
∙ അതിതീവ്ര മഴയ്ക്കും ശക്തിയായ കാറ്റിനും സാധ്യത.
∙ കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട്.
∙ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ട്.
∙ കേരളതീരത്തുനിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.
∙ കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.
ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണം. അധ്യാപക നിയമനം
താമരശ്ശേരി ∙ ഗവ.ഹയർ സെക്കൻഡറിയിൽ എച്ച്എസ് എസ്ടി സുവോളജി, എച്ച്എസ്എസ്ടി ജൂനിയർ ഇംഗ്ലിഷ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം വെള്ളിയാഴ്ച രാവിലെ 10 ന് സ്കൂൾ ഓഫിസിൽ നടക്കും.
0495–2224212.
കരുവൻപൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, മാത്തമാറ്റിക്സ്, അറബിക്, സോഷ്യൽ സയൻസ്, ഡ്രോയിങ്, ഉറുദു, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
ഫിസിക്കൽ സയൻസ്, മാത്തമാറ്റിക്സ്, അറബിക്, സോഷ്യൽ സയൻസ് വിഷയങ്ങളിലേക്കുള്ള അഭിമുഖം ജൂൺ മൂന്നിന് രാവിലെ 10നും, ഡ്രോയിങ്, ഉറുദു, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ വിഷയങ്ങളിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് രണ്ടിനും സ്കൂൾ ഓഫിസിൽ നടക്കുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
നരിക്കുനി ∙ പന്നിക്കോട്ടൂർ ജിഎൽപി സ്കൂളിൽ അറബിക് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 30ന് രാവിലെ 10ന്. പൂനൂർ ∙ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ കൊമേഴ്സ്, ഇക്കണോമിക്സ്, സോഷ്യോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മലയാളം, ഇംഗ്ലിഷ്, അറബിക്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നീ വിഷയങ്ങൾക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച നാളെ രാവിലെ 9.30ന്.
മുക്കം∙ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ്, സുവോളജി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച ഇന്ന് 10 ന്. 9446582528.
ബാലുശ്ശേരി∙ ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷനൽ വിഭാഗത്തിൽ എംഎസ്, അഗ്രികൾചർ, നോൺ വൊക്കേഷനൽ വിഭാഗത്തിൽ ഫിസിക്സ് വിഷയങ്ങളിലെ അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച 30നു രാവിലെ 10.30ന്. 9946118525.
നന്മണ്ട∙ കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ അറബിക്, കായിക അധ്യാപകരുടെയും എഫ്ടിഎമ്മിന്റെയും താൽക്കാലിക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച 30ന് രാവിലെ 10ന്. ബാലുശ്ശേരി ∙ കിനാലൂർ പൂവമ്പായ് എഎം ഹയർ സെ ക്കൻഡറി സ്കൂൾ പ്ലസ്ടു വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച 2ന് രാവിലെ 11ന്.
ബാലുശ്ശേരി∙ എരമംഗലം ജിഎൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 9.30ന്.
ബാലുശ്ശേരി∙ കിനാലൂർ ജിയുപി സ്കൂളിൽ യുപിഎസ്ടി, അറബിക് അധ്യാപക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച നാളെ യഥാക്രമം രാവിലെ 10നും ഉച്ചയ്ക്ക് 2നും.
അത്തോളി∙ ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി നിയമനത്തിന് 30ന് 12.30ന് അഭിമുഖം നടത്തും.
മേപ്പയൂർ∙ മേപ്പയൂർ ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി (സീനിയർ) അധ്യാപക അഭിമുഖം 30നു രാവിലെ 10ന്. നടുവണ്ണൂർ∙ ഗവ.
ഹയർ സ െക്കൻഡറി സ്കൂളിൽ എച്ച് എസ്ടി മലയാളം, ഫിസിക്ക ൽ സയൻസ് അധ്യാപക കൂടിക്കാഴ്ച 30നു രാവിലെ 10ന്.
നടുവണ്ണൂർ∙ ജിഎൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക കൂടിക്കാഴ്ച 30ന് രാവിലെ 10ന്.
നടുവണ്ണൂർ∙ വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജ്യോഗ്രഫി, ബോട്ടണി, മലയാളം, എച്ച്എസ്എ ഇംഗ്ലിഷ് അധ്യാപക കൂടിക്കാഴ്ച 2നു 11ന്.
പേരാമ്പ്ര ∙ ആവള കുട്ടോത്ത് ഗവ. ഹയർ സെക്കൻറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക്, ഹിന്ദി, പിഇടി അധ്യാപകരെ നിയമിക്കാൻ 31നു രാവിലെ 10ന് അഭിമുഖം.
പൂനൂർ ∙ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ കൊമേഴ്സ്, ഇക്കണോമിക്സ്, സോഷ്യോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മലയാളം, ഇംഗ്ലിഷ്, അറബിക്, കെമിസ്ട്രി, സുവോളജി, ബോട്ടണി അധ്യാപക കൂടിക്കാഴ്ച നാളെ രാവിലെ 9.30ന്. അഭിമുഖ സമയത്തിൽ മാറ്റം
കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി, യുപി വിഭാഗം ഹിന്ദി തസ്തികകളിലേക്ക് ഇന്ന് രാവിലെ 10ന് നടത്താനിരുന്ന അഭിമുഖം ഉച്ചയ്ക്ക് രണ്ടിലേക്ക് മാറ്റിയതായി പ്രധാനാധ്യാപിക അറിയിച്ചു.
9495247682.
കൂടിക്കാഴ്ച 28ന്
ഫറോക്ക്∙ നല്ലൂരിലെ ഫറോക്ക് ഗവ.ഗണപത് യുപി സ്കൂളിൽ ഒഴിവുള്ള യുപിഎസ്ടി, ഫുൾ ടൈം അറബിക് ടീച്ചർ(എൽപി)എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച 28ന് നടക്കും. യുപിഎസ്ടി രാവിലെ 10.30നും ഫുൾടൈം അറബിക് ടീച്ചർ തസ്തികയിലേക്ക് ഉച്ചയ്ക്ക് 2നുമാണ് അഭിമുഖം.
കൂടിക്കാഴ്ച 29ന്
ചെറുവണ്ണൂർ∙ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി സംസ്കൃതം, മലയാളം എഫ്ടിഎം തസ്തികകളിലേക്കുള്ള അധ്യാപക നിയമന കൂടിക്കാഴ്ച 29ന് രാവിലെ 11ന് നടക്കും.
കോഴിക്കോട്∙ ബേപ്പൂർ സൗത്ത് ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം 29 നു രാവിലെ 10.30 നു നടക്കും.
അഭിമുഖം 30ന്
ഫറോക്ക്∙ ഗവ.ഗണപത് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക്, സംസ്കൃതം, എഫ്ടിഎം എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം 30ന് രാവിലെ 10.30ന് നടക്കും.
ഫറോക്ക്∙ കരുവൻതിരുത്തി ജിഎംഎൽപി സ്കൂളിൽ പ്രതീക്ഷിക്കുന്ന എൽപിഎസ്ടി ഒഴിവിലേക്ക് താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 30ന് രാവിലെ 10ന് നടക്കും. അഭിമുഖം ഇന്ന്
ചേളന്നൂർ ∙ ഇരുവള്ളൂർ ജിയുപിഎഎസ്സിൽ അറബിക് അധ്യാപക ഒഴിവ്.
അഭിമുഖം ഇന്ന് രാവിലെ 11ന് സ്കൂളിൽ
അഭിമുഖം നാളെ
കുന്നമംഗലം∙ കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ബോട്ടണി, ഹിന്ദി (ജൂനിയർ), കൊമേഴ്സ്, ഫുൾടൈം മീനിയൻ, ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച നാളെ രാവിലെ 11ന് കുന്നമംഗലം എജ്യുക്കേഷനൽ സൊസൈറ്റി ഓഫിസിൽ.
അഭിമുഖം 30ന്
അത്തോളി∙ ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി നിയമനത്തിന് 30ന് 12.30 ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും.
മാവൂർ ∙ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ്, സംസ്കൃതം, ഉറുദു, ഫിസിക്കൽ എജ്യുക്കേഷൻ തസ്തികകളിൽ അധ്യാപകരെയും ഫുൾ ടൈം മീനിയൽ ജീവനക്കാരെയും നിയമിക്കുന്നതിനുള്ള അഭിമുഖം 30ന് രാവിലെ 10ന് സ്കൂളിൽ നടത്തും.
0495 – 2883117
ചെസ് ചാംപ്യൻഷിപ്
നരിക്കുനി ∙ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള ചെസ് പരിശീലന ക്യാംപിന്റെ സമാപനത്തിന്റെ ഭാഗമായി 29ന് കരീപറമ്പത്ത് വി.മാധവൻ നായർ മെമ്മോറിയൽ ജില്ലാതല ചെസ് ചാംപ്യൻഷിപ് നടത്തുന്നു. രാവിലെ 11ന് പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ തേനാറുകണ്ടി ഉദ്ഘാടനം ചെയ്യും.
റജിസ്ട്രേഷന് 9495259409. സൗജന്യ മെഡിക്കൽ ക്യാംപ് 30ന്
കൊയിലാണ്ടി∙ വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്ര പെതുജനവരവ് കമ്മിറ്റിയും കോഴിക്കോട് മേയ്ത്ര ആശുപത്രിയും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാംപ് 30നു രാവിലെ 8 മുതൽ പൊതുജന വരവ് കമ്മിറ്റി ഓഫിസിൽ നടക്കും ഫോൺ:8714857333, 9947300916.
പ്ലസ് വൺ കമ്യൂണിറ്റി ക്വോട്ട
ബാലുശ്ശേരി ∙ കിനാലൂർ പൂവമ്പായ് എഎം ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കുള്ള അപേക്ഷാ ഫോം വിതരണം തുടങ്ങി.
അപേക്ഷ ജൂൺ 4നു മുൻപ് നൽകണം. സർട്ടിഫിക്കറ്റ് ഹാജരാക്കണം
കീഴരിയൂർ∙ പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാരും പഞ്ചായത്ത് പരിധിയിലെ സ്കൂളിൽ പഠിച്ചവരുമായ, 2024-25 അധ്യയന വർഷത്തിൽ എൽഎസ്എസ്, യുഎസ്എസ് നേടിയവർ, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് നേടിയവർ അവരുടെ യോഗ്യത നിർണയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോൺ നമ്പർ എന്നിവ 2ന് 5 മണിക്കു മുൻപായി പഞ്ചായത്ത് ഓഫിസിലെ ഫ്രന്റ് ഓഫിസിൽ എത്തിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമല അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]