
കാട്ടാനക്കൂട്ടം വീണ്ടും; കൃഷി നശിപ്പിച്ചു
അടിമാലി ∙ ആനക്കുളം തൊണ്ണൂറ്റാറിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നു. കൃഷിയിടത്തിലേക്ക് എത്തിയ കാട്ടാനക്കൂട്ടം ഒരാഴ്ചയായി വനത്തിലേക്ക് മടങ്ങിപ്പോകാതിരിക്കുകയാണ്. ആനകളെ കൃഷിയിടത്തിൽനിന്ന് തുരത്താൻ ക്രിയാത്മക നടപടി സ്വീകരിക്കാൻ വനപാലകർ കൂട്ടാക്കാത്തത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കി.
ഒരാഴ്ചയ്ക്കുള്ളിൽ 15 കർഷകരുടെ കൃഷി കാട്ടാന നശിപ്പിച്ചിട്ടുണ്ട്. പകൽ സമയത്തും ആനകൾ കൃഷിയിടത്തിൽ തങ്ങുകയാണ്.
കാട്ടാന തകർത്ത കല്ലേക്കാട്ടിൽ അജേഷിന്റെ കൃഷിയിടത്തിലെ തെങ്ങ്.
നശിപ്പിച്ചത് അര ഏക്കർ വാഴക്കൃഷി
മറയൂർ ∙ കാന്തല്ലൂരിൽ കഴിഞ്ഞദിവസം രാത്രി അഞ്ചുനാട് അയ്യപ്പക്ഷേത്ര പരിസരത്തും മുറ്റത്തുമായി കൃഷി ചെയ്തിരുന്ന വാഴക്കൃഷി കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചു.
ഒറ്റരാത്രികൊണ്ട് അര ഏക്കറോളം സ്ഥലത്താണ് വാഴകൾ തിന്നും ചവിട്ടിയും നശിപ്പിച്ചിരിക്കുന്നത്. 4 കാട്ടാനകളാണ് പ്രദേശത്ത് ഇറങ്ങിയിരിക്കുന്നതായി പ്രദേശവാസികൾ പറയുന്നു.
കാട്ടാനകളെ ഓടിക്കാനുള്ള അടിയന്തര നടപടികൾ ഒന്നും വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതി പറയുന്നു. വിവരം അറിയിച്ചാൽ സമയബന്ധിതമായി ഉദ്യോഗസ്ഥർ എത്താറില്ല.
കാട്ടാനകൾ പ്രദേശത്ത് സ്ഥിരമായി തമ്പടിക്കുന്നതായും കർഷകർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]