
ഇൻഷുറൻസ് തുക ലഭിക്കാൻ കപ്പൽ മുങ്ങിയതോ അതോ മുക്കിയതോ?; അന്വേഷിക്കണമെന്ന് ആവശ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ലൈബീരിയൻ ചരക്കുക്കപ്പൽ അറബിക്കടലിൽ മുക്കിയതാകാമെന്ന ആരോപണവുമായി കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടിയുസിഐ) സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് രംഗത്ത്. ‘എൽസ ത്രീ’ എന്ന മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ കപ്പലിന്റെ അപകടത്തെ സംബന്ധിച്ച ദുരൂഹത ഇനിയും മാറിയിട്ടില്ല. ഇത്തരമൊരു ഒരു കപ്പൽ ഉണ്ടാക്കണമെങ്കിൽ 400 കോടി രൂപയെങ്കിലും ചെലവ് വരും. മുങ്ങിയ കപ്പിലിന് 28 വർഷം പഴക്കമുണ്ട്. കാലാവധി കഴിഞ്ഞ് മൂന്നുവർഷം പിന്നിട്ട ഒരു കപ്പലാണിത് എന്നാണ് അറിയാൻ കഴിയുന്നത്. ജപ്പാനിൽ 15 വർഷമാണ് ഒരു കപ്പലിന്റെ കാലപരിധി. ഈ കപ്പൽ ഡ്രൈ ഡോക്ക് ചെയ്യാനും അടുത്ത ആഴ്ച മുതൽ പുതിയ ഒരു കപ്പൽ കൊണ്ടുവരുവാനും ഷിപ്പിങ് കമ്പനി തീരുമാനിച്ചിരുന്നതുമാണ്. ഈ സാഹചര്യത്തിലാണ് കപ്പൽ മുങ്ങിയിരിക്കുന്നത്. കപ്പലിന് ഇൻഷുറൻസ് പരിരക്ഷയുള്ളതിനാൽ കമ്പനിക്ക് നല്ലൊരു തുക ലഭിക്കും. കപ്പൽ പൊക്കിയെടുക്കുകയെന്നത് ദുഷ്ക്കരമായതിനാൽ ആ ദൗത്യം ഉപേക്ഷിക്കാനാണ് സാധ്യത.
കപ്പൽ മുങ്ങിയതാണോ അതോ മുക്കിയതാണോയെന്ന സംശയം ബലപ്പെടുത്തുന്ന ചില കാര്യങ്ങൾ കൂടി പുറത്തു വന്നിരിക്കുകയാണ്. ഒന്നാമതായി കപ്പലിന്റെ ഫിറ്റ്നസ് സംബന്ധിച്ചാണ്. കപ്പൽ പുറപ്പെടുന്നതിനു മുൻപ് മെർക്കന്റൈൽ മറൈൻ വകുപ്പ് പരിശോധിച്ച് ഇത് ഉറപ്പുവരുത്തേണ്ടതാണ്. അതുണ്ടായിട്ടില്ലെന്നാണ് അറിയൻ കഴിയുന്നത്. 26 ഡിഗ്രി മാത്രം ചെരിഞ്ഞ ഒരു കപ്പൽ 12 മണിക്കൂറിനകം മുങ്ങിയതും പരിശോധിക്കണം സാധാരണ കപ്പലുകൾ 15 മീറ്റർ വരെ തിര ഉയരുന്ന മെഡിറ്ററേനിയൻ കടലിൽ പ്രവർത്തിക്കാവുന്ന തരത്തിലാണ് നിർമ്മിക്കുക.
623 കണ്ടെയ്നറുകൾ ആയിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. കയറ്റുമ്പോൾ തന്നെ ഇതു സംബന്ധമായ ബില്ലുകളും നൽകേണ്ടതുണ്ട്. രാസപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നതിനു കപ്പലിലും തുറമുഖത്തുമുള്ള പ്രോട്ടോക്കോളും പാലിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കണം. വ്യാഴാഴ്ച രാത്രി വിഴിഞ്ഞം തുറമുഖത്തുനിന്നും പുറപ്പെടേണ്ട കപ്പൽ 20 മണിക്കൂർ വൈകിയാണ് പുറപ്പെട്ടത് എന്നതും പരിശോധിക്കേണ്ടതാണ്. കപ്പൽ ലൈബീരിയയിലാണോ റജിസ്റ്റർ ചെയ്തത് എന്നതും പരിശോധിക്കണമെന്നും ചാൾസ് ആവശ്യപ്പെട്ടു.