
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഓഫീസര്‍ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജര്‍) -ലീഗല്‍ സ്ട്രീം എന്നീ സ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ sebi.gov.in. ല്‍ അപേക്ഷിക്കാം. ജൂലായ് 9 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.രണ്ട് ഘട്ട പരീക്ഷകളിലീടെയാണ് നിയമനം. ഓണ്‍ലൈന്‍ പരീക്ഷ യഥാക്രമം ഓഗസ്റ്റ് 5 നും സെപ്റ്റംബര്‍ 9 നും നടക്കും.
മൂന്നാം ഘട്ടമായ അഭിമുഖത്തിന്റെ ദിവസം പിന്നീട് അറിയിക്കാം. ഗ്രേഡ് എയിലെ ഓഫീസര്‍മാരുടെ ശമ്ബള സ്കെയില്‍ 44500- 2500 (4) 54500- 2850(7) 74450 ഇ ബി 2850 (4) 858503300(1) 89,150 (17 വര്‍ഷം) എന്നിങ്ങനെയാണ്. ഉദ്യോഗാര്‍ത്ഥിക്ക് അംഗീകൃത സ്ഥാപനത്തില്‍ നിന്ന് നിയമ ബിരുദമുണ്ടായിരിക്കണം.നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കാനും സ്റ്റോക്ക് മാര്‍ക്കറ്റിന്റെ വികസനം പ്രോത്സാഹിപ്പിക്കാനും സ്റ്റോക്ക് മാര്‍ക്കറ്റിനെ നിയന്ത്രിക്കാനും വേണ്ടിയാണ് സെബി സ്ഥാപിതമായത്. എന്നാല്‍ ചില സംഭവവികാസങ്ങള്‍, സ്റ്റോക്ക് എക്സ്ചേഞ്ചുകളെ നിയന്ത്രിക്കാനുള്ള കാര്യശേഷി സെബിക്കില്ലെന്ന് തെളിയിച്ചു.
തന്മൂലം സെബിക്ക് നിയമപരമായൊരു പദവി പ്രദാനം ചെയ്യേണ്ടത് ഒരാവശ്യമായിത്തീര്‍ന്നു. അങ്ങനെ 1992-ല്‍ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം സെബി ഒരു നിയമാധിഷ്ഠിത സ്ഥാപനമായി തീര്‍ന്നു.[3] കേന്ദ്രഗവണ്മെന്റ് നിയമിക്കുന്ന ഒരു ചെയര്‍മാനും അഞ്ചംഗങ്ങളുമടങ്ങിയതാണ് ഡയറക്ടര്‍ ബോര്‍ഡ്. ഇതിന്റെ ആസ്ഥാനം മുംബൈയിലാണ്. മുംബൈയില്‍ ഉള്ള ഹെഡ് ക്വാര്‍ട്ടേഴ്സ് കൂടാതെ ന്യൂ ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ് എന്നീ 4 പ്രധാന ഇടങ്ങളില്‍ കൂടി ഓഫീസുകള്‍ ഉണ്ട്. 1992-ല്‍ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ആക്ട് പാസ്സായതോടെ, സെക്യൂരിറ്റീസ് മാര്‍ക്കറ്റിനെ നിയന്ത്രിക്കാനുള്ള അധികാരങ്ങളില്‍ ചിലത് സെബിക്ക് കൈമാറി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]